വരൻ ഷാഫി പറമ്പിൽ, വധു ജനാധിപത്യം ; വൈറലായി കല്യാണക്കത്ത്

വടകരയില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നോട്ടീസ് വൈറൽ ആകുന്നു.

കല്യാണക്കത്തിന്റെ രൂപത്തിലാണ് സ്ഥാനാര്‍ത്ഥിയുടെയും ചിഹ്നത്തിന്റെയും വോട്ടെടുപ്പ് ദിവസത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഈ വ്യത്യസ്ത കത്തില്‍ ഷാഫി പറമ്പിലാണ് വരന്‍, വധുവാകട്ടെ ജനാധിപത്യവും.

ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാന്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും വേദിയായ പോളിങ് ബൂത്തിലേക്കെത്താനും കല്ല്യാണകത്തില്‍ ആവശ്യപ്പെടുന്നു.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

വെറൈറ്റി പ്രചാരണ തന്ത്രങ്ങളുമായാണ് ഷാഫി പറമ്പില്‍ വടകരയില്‍ മുന്നേറുന്നത്.

പ്രവാസികളുടെ വോട്ട് തേടി ഷാഫി ഗള്‍ഫിലുമെത്തിയിരുന്നു.

യുഎഇയിലെയും ഖത്തറിലെയും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഷാഫി ഗള്‍ഫിലെത്തിയത്.

വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചര്‍ച്ചയാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് ഷാഫിയുടെ ഗള്‍ഫ് സന്ദര്‍ശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ
[masterslider id="10"]

Related posts