വീടുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം, പടർന്നുപിടിക്കുന്ന രോഗങ്ങൾ; ബെംഗളൂരു ജയ് ഭീം നഗറിൽ സംഭവിക്കുന്നത്

ബെംഗളൂരു: ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തിലെ ചെലുവാദിപാളയ വാർഡിൽപ്പെട്ട ജയ് ഭീം നഗറിൽ മാലിന്യം കുന്നുകൂടുന്നത് നിവാസികളെ കടുത്ത ആരോഗ്യഭീതിയിലാക്കുന്നു. വാർഡ് തലത്തിൽ മാലിന്യശേഖരണം അവതാളത്തിലായതോടെ പ്രദേശം കടുത്ത ശുചിത്വ ഭീഷണിയാണ് നേരിടുന്നത്. മാലിന്യ ശേഖരണത്തിനായുള്ള ഓട്ടോ ടിപ്പറുകൾ ആഴ്ചയിലൊരിക്കൽ മാത്രമാണ് ഇവിടെ എത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ദിവസങ്ങളോളം മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും ഈറ്റില്ലമായി പ്രദേശം മാറാൻ കാരണമായിട്ടുണ്ടെന്ന് സ്ലം മഹിളാ സംഘടന ഭാരവാഹികൾ വ്യക്തമാക്കി. ഇതേതുടർന്ന് കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് ഡെങ്കിപ്പനിയും ടൈഫോയ്ഡും പിടിപെട്ടിട്ടുണ്ട്. പരാതികൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും…

Read More

വൈകിയാൽ കോൾ വേണമോ, മെസ്സേജ് പോരെ? വർക്ക് സ്‌പേസിലെ തലമുറ മാറ്റം: സന്ദേശങ്ങളിലെ ശൈലിയും ആശയവിനിമയത്തിലെ വ്യത്യാസങ്ങളും ചർച്ചയാകുന്നു

ബോസ്റ്റൺ: തൊഴിലിടങ്ങളിൽ Gen Z (ജെൻ സി) വിഭാഗത്തിൽപെട്ട ജീവനക്കാരും പ്രായത്തിൽ മുതിർന്ന സഹപ്രവർത്തകരും തമ്മിലുള്ള ആശയവിനിമയ ശൈലിയിലെ വ്യത്യാസങ്ങൾ തൊഴിൽ സംസ്‌കാരത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ജ ജോലിക്ക് വൈകിയെത്തുമ്പോഴുള്ള പ്രതികരണങ്ങൾ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ, ഡെഡ്‌ലൈനുകൾ പാലിക്കുന്നതിലെ രീതികൾ എന്നിവയിലാണ് ഇരുതലമുറകളും തമ്മിൽ പ്രധാനമായും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്നത്. ജോലിക്ക് വൈകുന്ന കാര്യം വിളിച്ച് പറയുന്നതിന് പകരം സന്ദേശമയക്കുന്നത് (Text) മുതിർന്ന തലമുറയിലുള്ള മാനേജർമാർ ഗൗരവമില്ലായ്മയായി കാണുമ്പോൾ, മാനേജരുടെ തിരക്കുകളെ മാനിച്ച് സമയം ലാഭിക്കാനാണ് സന്ദേശമയച്ചതെന്നാണ് യുവതലമുറയിലെ ജീവനക്കാരുടെ നിലപാട്. സമാനമായി, വ്യക്തിപരമായ…

Read More

‘ഒന്നും പ്രൂവ് ചെയ്യാനില്ല, ആ സന്തോഷത്തിലാണ് ഞാൻ’: കരിയറിനെയും ജീവിതത്തെയും കുറിച്ച് മനസ്സുതുറന്ന് ഫഹദ് ഫാസിൽ

കൊച്ചി: സിനിമകൾക്ക് ശേഷം ക്യാമറകൾക്കും ലൈം ലൈറ്റിനും പിന്നിലേക്ക് മാറിനിൽക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, തന്റെ പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ’ പ്രചാരണത്തിനായി സജീവമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. സാധാരണയായി അഭിമുഖങ്ങളിലും പൊതുപരിപാടികളിലും അധികം പ്രത്യക്ഷപ്പെടാറില്ലാത്ത ഫഹദ്, പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തനിക്ക് സിനിമയിൽ ഒന്നും തെളിയിക്കാനില്ലെന്നും പ്രേക്ഷകരെ വിനോദിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ഫഹദ് വ്യക്തമാക്കി. ആദ്യ സിനിമയുടെ പരാജയം കൈകാര്യം…

Read More

ജനവിധി മാറിമറിഞ്ഞു: 18 സീറ്റുകളിൽ എൽഡിഎഫിന് അട്ടിമറി മുന്നേറ്റം, യുഡിഎഫിന് സീറ്റുകൾ നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. മത്സരം നടന്ന 38 സീറ്റുകളിൽ 18 ഇടങ്ങളിൽ എൽഡിഎഫ് വിജയം നേടി. യുഡിഎഫ് 19 സീറ്റുകളിൽ വിജയിച്ചെങ്കിലും നിലവിലുണ്ടായിരുന്ന മൂന്ന് സിറ്റിങ് സീറ്റുകൾ അവർക്ക് നഷ്ടമായി. എൻഡിഎ ഒരു സീറ്റിൽ വിജയം കണ്ടു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പായതിനാൽ തന്നെ മത്സരഫലത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ തവണ 22 സീറ്റുകൾ സ്വന്തമാക്കിയിരുന്ന യുഡിഎഫിന്…

Read More

പി.ആർ.ആർ. – നൈസ് റോഡ് ലിങ്ക് പദ്ധതി: ജനങ്ങൾ തെരുവിലിറങ്ങി പോരാടണമെന്ന് എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു: നിർദിഷ്ട പിആർആർ-നൈസ് റോഡ് ലിങ്ക് (PRR-NICE Road Link) പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട ഭീഷണി നേരിടുന്ന ജനങ്ങൾ വീടുകളും ഉപജീവനമാർഗവും സംരക്ഷിക്കാൻ ഒന്നിക്കണമെന്നും തെരുവിലിറങ്ങി പോരാടണമെന്നും കേന്ദ്ര ഭാരമോങ് അസംസ്കൃത വ്യവസായ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി ആഹ്വാനം ചെയ്തു. മാദവാരയ്ക്ക് സമീപം നിർദിഷ്ട പദ്ധതി ബാധിക്കുന്ന പ്രദേശവാസികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിഫറൽ റിംഗ് റോഡ്-1 (ബംഗളൂരു ബിസിനസ് ഇടനാഴി), നൈസ് റോഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മൂലം ആയിരത്തോളം കുടുംബങ്ങളാണ്…

Read More

ഡ്രോണുകൾ മുതൽ കൃഷിയന്ത്രങ്ങൾ വരെ; ഒക്ടോബറിൽ ബെംഗളൂരുവിൽ നടക്കാൻ പോകുന്ന വൻ മേള

ബെംഗളൂരു: ഡ്രോണുകൾ മുതൽ ആധുനിക കാർഷിക യന്ത്രങ്ങൾ വരെ അണിനിരക്കുന്ന പ്രമുഖ കാർഷിക-തോട്ടവിള പ്രദർശനമായ ‘അഗ്രികോൺ-ഹോർട്ടി കണക്ട് ഇന്ത്യ 2026’ ഒക്ടോബർ 1 മുതൽ 3 വരെ ബെംഗളൂരു അന്താരാഷ്ട്ര എക്സിബിഷൻ സെന്ററിൽ (BIEC) നടക്കും. മെസ്സെ മ്യൂൺചെൻ ഇന്ത്യയും ഹോർട്ടി കണക്ട് ഗ്ലോബലും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കർഷകർ, കർഷക ഉൽപാദക സംഘടനകൾ (എഫ്.പി.ഒ), വിതരണക്കാർ, പ്രമുഖ ബയർമാർ, കയറ്റുമതിക്കാർ, നയരൂപീകരണ വിദഗ്ധർ, അന്താരാഷ്ട്ര വ്യവസായ സംരംഭകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. കാർഷിക സാങ്കേതികവിദ്യ, യന്ത്രവൽകരണം,…

Read More

കർണാടകയിലേക്ക് തമിഴ്‌നാട് പശുക്കൾക്ക് പ്രവേശനം നിഷേധിച്ച് വനംവകുപ്പ്

ബെംഗളൂരു: മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ വർഷം ആറ് കടുവകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ‘വള മാഫിയ’യാണെന്ന സംശയത്തെ തുടർന്ന് അതിർത്തി കടന്നെത്തുന്ന കന്നുകാലികൾക്ക് കർശന നിരോധനം ഏർപ്പെടുത്തി വനംവകുപ്പ്. തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലെ കാടുകളിലേക്ക് മേയാൻ കൊണ്ടുവരുന്ന പശുക്കളെ വനം ഉദ്യോഗസ്ഥർ അതിർത്തിയിൽ നിന്ന് തന്നെ തിരിച്ചയക്കുകയാണ്. പ്രദേശത്ത് വൻ വരൾച്ച തുടരുന്നതിനിടയിലാണ് വനംവകുപ്പ് നടപടികൾ കർശനമാക്കിയത്. അഞ്ച് കടുവകളെ വിഷം കൊടുത്തു കൊന്നു; പിന്നിൽ വള മാഫിയ തമിഴ്‌നാട്ടിൽ നിന്ന് ആയിരക്കണക്കിന് പശുക്കളെ കൊണ്ടുവന്ന് മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ…

Read More

ആകാശത്തുനിന്ന് പെയ്തിറങ്ങിയത് ചോരച്ചുവപ്പ് നിറത്തിലുള്ള മഴവെള്ളം; കൗതുകവും ഭീതിയുമായി ജനങ്ങൾ

കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ വിചിത്രമായ പ്രതിഭാസം. ജില്ലയിലെ പല പ്രദേശങ്ങളിലും ചോരച്ചുവപ്പ് നിറത്തിലുള്ള മഴവെള്ളം പതിച്ചത് പ്രദേശവാസികളിൽ വലിയ കൗതുകവും ഭീതിയും പടർത്തിയിരിക്കുകയാണ്. വിരാജ്പേട്ട് താലൂക്കിലെ കുക്കനൂർ, ബിട്ടംഗള, മടിക്കേരി താലൂക്കിലെ എമ്മേമാട്, മരഗോഡു എന്നിവിടങ്ങളിലാണ് പ്രധാനമായും ചുവന്ന നിറത്തിലുള്ള മഴ രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുടകിലുടനീളം കനത്ത മഴയാണ് പെയ്യുന്നത്. ഇതിനിടയിലാണ് പലയിടത്തും ചുവപ്പുനിറത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതും ഒഴുകിയെത്തുന്നതും ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. മഴവെള്ളത്തിന്റെ അസാധാരണമായ ഈ നിറവ്യത്യാസം കണ്ട് ഭയന്ന നാട്ടുകാർ ഉടൻ തന്നെ…

Read More

ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് ആനക്കൂട്ടം; പിന്നാലെ റോഡ് മുറിച്ചുകടന്ന് കൂറ്റൻ പുള്ളിപ്പുലി; വീഡിയോ കാണാം ; അതിർത്തിയിൽ ഭീതി പരത്തി വന്യജീവികൾ

ബെം​ഗളൂരു: ചാമരാജനഗർ-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള അസാനൂരിന് സമീപം ദേശീയപാതയിൽ വന്യജീവി സാന്നിധ്യം വാഹനയാത്രക്കാരിൽ വലിയ പരിഭ്രാന്തി പരത്തി. കരിമ്പ് കയറ്റിവന്ന ട്രക്ക് കാട്ടാനക്കൂട്ടം റോഡിൽ തടഞ്ഞുനിർത്തിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആനകളുടെ ഭീഷണിയെ തുടർന്ന് ഡ്രൈവർക്ക് വാഹനം വഴിയിൽ നിർത്തേണ്ടിവന്നു. ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചിരുന്ന സമയത്തുതന്നെ, വലിപ്പമേറിയ ഒരു പുള്ളിപ്പുലി പെട്ടെന്ന് ദേശീയപാത മുറിച്ചുകടന്നത് പ്രദേശത്ത് കൂടുതൽ ഭീതി സൃഷ്ടിച്ചു. ഒരേ സമയം കാട്ടാനകളെയും പുള്ളിപ്പുലിയെയും അടുത്തടുത്തായി കണ്ടത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ട്രക്ക് തടയുന്ന ആനക്കൂട്ടത്തിന്റെയും പാത മുറിച്ചുകടക്കുന്ന പുള്ളിപ്പുലിയുടെയും ദൃശ്യങ്ങൾ ഡ്രൈവർമാരും…

Read More

‘വി.ഐ.പി വരാൻ കാത്തുനിൽക്കണോ?’: പിങ്ക് ലൈൻ മെട്രോ സ്റ്റേഷനിൽ റിബൺ മുറിച്ച് സർപ്രൈസ് ഉദ്ഘാടനം നടത്തി

ബെംഗളൂരു: നിർമ്മാണം പൂർത്തിയായിട്ടും യാത്രക്കാർക്കായി തുറന്നുകൊടുക്കാത്ത നമ്മ മെട്രോയുടെ പിങ്ക് ലൈൻ സ്റ്റേഷനിൽ പ്രതീകാത്മക റിബൺ മുറിക്കൽ സമരം നടത്തി ബെംഗളൂരു നവനിർമാണ പാർട്ടി (BNP) പ്രവർത്തകരും പ്രദേശവാസികളും. ബന്നേർഘട്ട റോഡിലെ കാലേന അഗ്രഹാര സ്റ്റേഷനിലാണ് തിങ്കളാഴ്ച വേറിട്ട പ്രതിഷേധം അരങ്ങേറിയത്. സ്റ്റേഷനും യാത്രക്കാരും സജ്ജമായിരിക്കെ ഇനി എന്തിനാണ് കാത്തിരിക്കുന്നതെന്ന് ബി.എൻ.പി പ്രസ്താവനയിലൂടെ ചോദിച്ചു. നിർമ്മാണം പൂർത്തിയായ പൊതുജന അടിസ്ഥാന സൗകര്യങ്ങൾ ഏതെങ്കിലും വി.ഐ.പിയുടെ സൗകര്യത്തിനായി അനിശ്ചിതമായി അടച്ചിടേണ്ടതില്ലെന്നും, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജനങ്ങളാണ് യഥാർത്ഥ വി.ഐ.പികളെന്നും പാർട്ടി വ്യക്തമാക്കി. സുരക്ഷാ അനുമതികളോ…

Read More