ആകാശത്തുനിന്ന് പെയ്തിറങ്ങിയത് ചോരച്ചുവപ്പ് നിറത്തിലുള്ള മഴവെള്ളം; കൗതുകവും ഭീതിയുമായി ജനങ്ങൾ

കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ വിചിത്രമായ പ്രതിഭാസം. ജില്ലയിലെ പല പ്രദേശങ്ങളിലും ചോരച്ചുവപ്പ് നിറത്തിലുള്ള മഴവെള്ളം പതിച്ചത് പ്രദേശവാസികളിൽ വലിയ കൗതുകവും ഭീതിയും പടർത്തിയിരിക്കുകയാണ്. വിരാജ്പേട്ട് താലൂക്കിലെ കുക്കനൂർ, ബിട്ടംഗള, മടിക്കേരി താലൂക്കിലെ എമ്മേമാട്, മരഗോഡു എന്നിവിടങ്ങളിലാണ് പ്രധാനമായും ചുവന്ന നിറത്തിലുള്ള മഴ രേഖപ്പെടുത്തിയത്.

ഇന്നലെ വൈകുന്നേരം മുതൽ കുടകിലുടനീളം കനത്ത മഴയാണ് പെയ്യുന്നത്. ഇതിനിടയിലാണ് പലയിടത്തും ചുവപ്പുനിറത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതും ഒഴുകിയെത്തുന്നതും ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. മഴവെള്ളത്തിന്റെ അസാധാരണമായ ഈ നിറവ്യത്യാസം കണ്ട് ഭയന്ന നാട്ടുകാർ ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

അന്തരീക്ഷത്തിലുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളോ രാസപ്രവർത്തനങ്ങളോ ആകാം ഈ അപൂർവ്വ പ്രതിഭാസത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ചുവന്ന മഴ പെയ്തതിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഈ മഴവെള്ളം എത്രയും വേഗം ലബോറട്ടറിയിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts