“ജൂണ്‍” സിനിമയുടെ പുതിയഗാനം പുറത്തിറങ്ങി.

നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ സിനിമയുടെ പുതിയഗാനം പുറത്തിറങ്ങി. ജൂണില്‍ ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് പറയുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രജിഷ വിജയന്‍ ആറ് ഗെറ്റ്അപ്പുകളില്‍ ജൂണില്‍ എത്തുന്നത്.  ആദ്യ ഗാനത്തില്‍ രജിഷയുടെ സ്‌കൂള്‍ ജീവിതമാണ് കാണിക്കുന്നതെങ്കില്‍ ഇത്തവണ യൗവ്വന കാലത്തെയാണ് ചിത്രീകരിക്കുന്നത്. നഗരജീവിതത്തിലെ കാഴ്ചകളെ ഒപ്പിയെടുക്കുന്ന മനോഹരമായ ഫ്രെയിമുകളാല്‍ ഗാനത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്.കൂട് വിട്ട് പാറും തേന്‍ കിളി എന്ന വരികള്‍ക്ക് പിന്നില്‍ വിനായക് ശശികുമാറാണ്. ഇഫ്തിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ബിന്ദു അനിരുദ്ധനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണില്‍ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts