‘പാർട്ടി ഇല്ലേ പുഷ്പാ?’: തല മുണ്ഡനം ചെയ്ത പുത്തൻ ലുക്കിൽ നടി വിജി വെങ്കിടേഷ്;

കൊച്ചി: മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി വിജി വെങ്കിടേഷിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തല മുണ്ഡനം ചെയ്ത് തികച്ചും വ്യത്യസ്തവും സ്റ്റൈലിഷുമായ പുതിയ ഭാവത്തിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. കറുത്ത സാരിയും സ്ലീവ്‍ലെസ് ബ്ലൗസും അണിഞ്ഞുള്ള വിജിയുടെ ഈ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

“ഇന്നേക്ക് ഒരാഴ്ചയായിരിക്കുന്നു… ഇഷ്ടമായി വരുന്നുണ്ട്, ഈ ലുക്കും അതുപോലെ മുടിയും” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വിജിയുടെ ഈ ലുക്ക് കണ്ട ഭൂരിഭാഗം ആരാധകരും ഇതിനെ സൂപ്പർഹിറ്റ് ചിത്രം ‘പുഷ്പ’യിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഭൻവർ സിങ് ഷെഖാവത് എന്ന വില്ലൻ കഥാപാത്രത്തോടാണ് ഉപമിക്കുന്നത്. “പാർട്ടി ഇല്ലേ പുഷ്പാ?” എന്ന സിനിമയിലെ ഹിറ്റ് ഡയലോഗും ആരാധകർ കമന്റ് ബോക്സിൽ കുറിക്കുന്നുണ്ട്.

ഫഹദ് ഫാസിൽ നായകനായ ‘പാച്ചുവും അദ്ഭുതവിളക്കും’, മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ തുടങ്ങിയ സിനിമകളിലെ മികച്ച അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് വിജി വെങ്കിടേഷ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts