ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിലെ എം.എസ്. രാമയ്യ മെമ്മോറിയൽ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസറായ അംബരീഷ് വിജയരാഘവ്‌ ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നാണ് ചാടി മരിച്ചത്. എന്നാൽ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ആത്മഹത്യയ്ക്കുള്ള കാരണം അറിയില്ലെന്നും പോലീസ് പറഞ്ഞു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

അംബരീഷിന്റെ ഭാര്യയും ഡോക്ടറാണ്. അംബരീഷ് അധികം കാര്യങ്ങൾ തന്നോട് പങ്കുവെക്കില്ലായിരുന്നുവെന്നും അമിതമായ ജോലി ഭാരത്തെ കുറിച്ചും ചില സഹപ്രവർത്തകർ രാജിവെച്ചതിനെ ക്കുറിച്ചും ഇടക്ക് തന്നോട് സംസാരിച്ചിരുന്നു എന്നും അംബരീഷിന്റെ ഭാര്യ പറഞ്ഞു. എന്നാൽ ഇത് ആത്മഹത്യ ചെയ്യാനുള്ള ചെയ്യാനുള്ള കാരണമായി കാണാൻ പറ്റുമോ എന്ന് അറിയില്ലെന്നും ഭാര്യ പോലീസിനോട് പറഞ്ഞു. സദാശിവനഗർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts