ആരാധനാലയങ്ങൾ പ്രവർത്തിക്കാം;സംസ്കാരത്തിന് 20 പേർ;വിവാഹത്തിന് 100 പേർ മാത്രം;ഏറ്റവും പുതിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുറത്ത്.

ബെംഗളൂരു : വരാനിരിക്കുന്ന സാഹചര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് ഏറ്റവും പുതിയതും കർഷശനമായതുമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതിയ ഉത്തരവിലൂടെ പുറത്തിറക്കി സർക്കാർ.

സംസ്കാര ചടങ്ങുകളിൽ 20 പേരിലധികം പങ്കെടുക്കാൻ പാടില്ല, വിവാഹങ്ങൾക്ക് 100 ൽ താഴെ ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ.

മറ്റ് സാമൂഹിക, രാഷ്ട്രീയ, ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ട്.

ആരാധനാലയങ്ങൾ തുറക്കാമെങ്കിലും ഉൽസവങ്ങളോ ആളുകൾ കൂട്ടം കൂടുന്ന മതപരമായ ചടങ്ങുകളോ ഘോഷയാത്രകളോ സംഘടിപ്പിക്കാൻ പാടില്ല.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

മഹാരാഷ്ട്രയും കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ദിനങ്ങളിൽ രാവിലെ 5 മുതൽ ഉച്ചക്ക് 2 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.

ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഇല്ല, ഹോം ഡെലിവറി 24 മണിക്കൂറും അനുവദിക്കും.

ശാലകളും തെരുവു കച്ചവടവും ഉച്ചക്ക് 2 മണി വരെ മാത്രം അനുവദിക്കും.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നതാണ് ഇക്കാര്യങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts