ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് ആനക്കൂട്ടം; പിന്നാലെ റോഡ് മുറിച്ചുകടന്ന് കൂറ്റൻ പുള്ളിപ്പുലി; വീഡിയോ കാണാം ; അതിർത്തിയിൽ ഭീതി പരത്തി വന്യജീവികൾ

ബെം​ഗളൂരു: ചാമരാജനഗർ-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള അസാനൂരിന് സമീപം ദേശീയപാതയിൽ വന്യജീവി സാന്നിധ്യം വാഹനയാത്രക്കാരിൽ വലിയ പരിഭ്രാന്തി പരത്തി. കരിമ്പ് കയറ്റിവന്ന ട്രക്ക് കാട്ടാനക്കൂട്ടം റോഡിൽ തടഞ്ഞുനിർത്തിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആനകളുടെ ഭീഷണിയെ തുടർന്ന് ഡ്രൈവർക്ക് വാഹനം വഴിയിൽ നിർത്തേണ്ടിവന്നു.

ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചിരുന്ന സമയത്തുതന്നെ, വലിപ്പമേറിയ ഒരു പുള്ളിപ്പുലി പെട്ടെന്ന് ദേശീയപാത മുറിച്ചുകടന്നത് പ്രദേശത്ത് കൂടുതൽ ഭീതി സൃഷ്ടിച്ചു. ഒരേ സമയം കാട്ടാനകളെയും പുള്ളിപ്പുലിയെയും അടുത്തടുത്തായി കണ്ടത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ട്രക്ക് തടയുന്ന ആനക്കൂട്ടത്തിന്റെയും പാത മുറിച്ചുകടക്കുന്ന പുള്ളിപ്പുലിയുടെയും ദൃശ്യങ്ങൾ ഡ്രൈവർമാരും യാത്രക്കാരും മൊബൈൽ ക്യാമറകളിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാട്ടുമൃഗങ്ങളുടെ നിരന്തരമായ സാന്നിധ്യം ഹൈവേയിലൂടെയുള്ള യാത്രയ്ക്ക് വലിയ ഭീഷണിയാകുന്നതായി യാത്രക്കാർ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts