വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ സിടി രവി അറസ്റ്റിൽ ;

കര്‍ണാടകയില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി എംഎല്‍സി സിടി രവി പൊലീസ് കസ്റ്റഡിയില്‍. ഭാരതീയ ന്യായ സംഹിത 75,79 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തേ മന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ നിയമസഭയില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയരംഗങ്ങളുണ്ടായത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക്‌പോരുണ്ടായി.

സഭ പിരിയാനൊരുങ്ങുമ്പോള്‍ ആയിരുന്നു മന്ത്രിക്കെതിരായ ബിജെപി അംഗം സിടി രവിയുടെ മോശം പരാമര്‍ശം. പിന്നാലെ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പൊലീസിനും നിയമസഭാ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്‍കി.

ഇതിനിടെ മന്ത്രിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയസഭ മന്ദിരത്തില്‍ കയറി സിടി രവിയെ മര്‍ദിക്കാന്‍ ശ്രമിച്ചു. മന്ത്രിയുടെ പരാതി വ്യാജമാണെന്ന് സിടി രവിയും ആരോപിച്ചു. പിന്നാലെ സിടി രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts