തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം.
മത്സരം നടന്ന 38 സീറ്റുകളിൽ 18 ഇടങ്ങളിൽ എൽഡിഎഫ് വിജയം നേടി. യുഡിഎഫ് 19 സീറ്റുകളിൽ വിജയിച്ചെങ്കിലും നിലവിലുണ്ടായിരുന്ന മൂന്ന് സിറ്റിങ് സീറ്റുകൾ അവർക്ക് നഷ്ടമായി.
എൻഡിഎ ഒരു സീറ്റിൽ വിജയം കണ്ടു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പായതിനാൽ തന്നെ മത്സരഫലത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ തവണ 22 സീറ്റുകൾ സ്വന്തമാക്കിയിരുന്ന യുഡിഎഫിന് ഇത്തവണ 19 ഇടങ്ങളിലേക്ക് ചുരുങ്ങേണ്ടി വന്നു.
അതേസമയം, മുൻപ് 15 സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് മൂന്ന് സീറ്റുകൾ അധികമായി പിടിച്ചെടുത്ത് നേട്ടം 18 ലേക്ക് ഉയർത്തി. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫ് കൂടുതൽ ശക്തി തെളിയിച്ചപ്പോൾ, ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫിന് വിജയം നേടാനായി.
പൂതൃക്ക പഞ്ചായത്തിലാണ് എൻഡിഎ ഘടകകക്ഷിയായ ട്വന്റി ട്വന്റി വിജയിച്ചത്.ചിറയിൻകീഴിൽ യുഡിഎഫിന് തിരിച്ചടിരമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധ ശ്രദ്ധാകേന്ദ്രമായ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ യുഡിഎഫിന് കനത്ത പ്രഹരമാണ് നേരിട്ടത്.
ഈ മണ്ഡലത്തിൽപ്പെട്ട അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കി. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകൾക്കും മറ്റ് തദ്ദേശ പോരാട്ടങ്ങൾക്കും മുന്നോടിയായി ഭരണ-പ്രതിപക്ഷ മുന്നണികളുടെ ബലപരീക്ഷണം കുറിച്ചാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]