മടിക്കേരിയിൽ ഹോംസ്റ്റേ ബുക്കിങ്ങിന് വിലക്ക്; വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത..

ബെംഗളൂരു: മടിക്കേരിയിൽ ഹോംസ്റ്റേ ബുക്കിങ്ങിന് വിലക്ക്; വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത. മടിക്കേരി താലൂക്കിലെ മക്കന്ദൂരു പഞ്ചായത്ത് ഓഗസ്റ്റ് 31 വരെ ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും മുൻകൂർ ബുക്കിങ്ങിന് വിലക്കേർപ്പെടുത്തി. കഴിഞ്ഞവർഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കണക്കിലെടുത്താണ് വിലക്ക്. ഇതുസംബന്ധിച്ച നിർദേശം പഞ്ചായത്തിലെ മുഴുവൻ ഹോംസ്റ്റേകൾക്കും ഹോട്ടലുകൾക്കും കൈമാറി. ഇതേമാതൃക പിന്തുടർന്ന് മറ്റു പഞ്ചായത്തുകളും വിനോദസഞ്ചാരികളുടെ മുൻകൂട്ടിയുള്ള ബുക്കിങ് വിലക്കിയേക്കുമെന്നാണ് സൂചന.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ഇത്തവണ സാധാരണ ലഭിക്കുന്ന മഴയിലധികം ലഭിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പെങ്കിലും മുൻകരുതൽ സ്വീകരിക്കുകയാണെന്ന്‌ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ഒട്ടേറെ വിനോദസഞ്ചാരികളാണ് പ്രദേശത്ത്‌ കുടുങ്ങിയത്. ചെറുമഴയിലും മണ്ണിടിച്ചിലിന് സാധ്യതയുള്ള ഭൂപ്രകൃതിയാണ് മടിക്കേരിയിലേത്.

മഴക്കാലത്തും വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശവുമാണ്. പഞ്ചായത്തിന്റെ വിലക്ക് പ്രദേശത്തെ വിനോദസഞ്ചാരവികസനത്തെ പിന്നോട്ടടിക്കുമെന്ന് ഗ്രാമീണ ടൂറിസം അസോസിയേഷൻ ആരോപിച്ചു. കഴിഞ്ഞവർഷത്തെ മഴക്കാലത്ത് വലിയ നഷ്ടമാണ് പ്രദേശത്തെ ടൂറിസം മേഖലയിലുണ്ടായത്. നഷ്ടത്തിൽനിന്നു കരകയറുന്നതിനിടെ പഞ്ചായത്തിന്റെ പുതിയ തീരുമാനം മേഖലയെ ബാധിക്കുമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts