മദ്യാപാനപ്പാർട്ടി നടത്തിയ സംഭവത്തിൽ നാല് തടവുകാരുടെപേരിൽ കേസ്

ബെംഗളൂരു : പരപ്പന അഗ്രഹാര ജയിലിൽ മദ്യാപാനപ്പാർട്ടി നടത്തിയ സംഭവത്തിൽ നാല് തടവുകാരുടെപേരിൽ കേസെടുത്തു.

കഴിഞ്ഞദിവസം പ്രചരിച്ച വീഡിയോയിലൂടെയായിരുന്നു ജയിലിൽ മദ്യപാനപ്പാർട്ടി നടത്തിയത് പുറത്തായത്. തുടർന്ന് ഈ പാർട്ടി നടത്തിയ തടവുകാരായ കാർത്തിക്, ധനഞ്ജയ, മഞ്ചുനാഥ്, ചരൺ റാവു എന്നിവരുടെ പേരിൽകേസെടുക്കുകയായിരുന്നു.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

സീരിയൽ കില്ലർ ഉമേഷ് റെഡ്ഡി, തീവ്രവാദി ബന്ധത്തെത്തുടർന്ന് പിടിയിലായ പ്രതി എന്നിവരും ജയിലിൽ ഫോൺ ഉപയോഗിക്കുന്നതും സെല്ലിൽ ടിവി കാണുന്നതുമായ വീഡിയോകളും പ്രചരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ സൂപ്രണ്ടിനെയും അസി.സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തിരുന്നു. ചീഫ് സുപ്രണ്ടിനെ സ്ഥലംമാറ്റുകയും ചെയ്തു. ഇതിനൊപ്പമാണ് മദ്യപാനപ്പാർട്ടിയിലുണ്ടായിരുന്ന തടവുകാർക്കെതിരേ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts