ഇനി എന്ത് സംശയമുണ്ടെങ്കിലും”വാണി”മറുപടിനല്‍കും;വെബ് സൈറ്റില്‍ നിര്‍ബന്ധിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് സംവിധാനം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി;ബസ് സമയം ടിക്കറ്റ്‌ കാന്‍സലേഷന്‍ തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം;ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാന പൊതുമേഖല ട്രാന്‍സ്പോര്‍ട്ട് കമ്പനിയായി മാറി കെ.എസ്.ആര്‍.ടി.സി.

ബെംഗളൂരു : ബസ് എവിടെയെത്തി,പോയോ അതോ പുറപ്പെട്ടിട്ടില്ലേ ടിക്കറ്റ്‌ ലഭ്യത ഉണ്ടോ ഇങ്ങനെയുള്ള ആശങ്കയുമായി നില്‍ക്കുന്ന യാത്രകര്‍ക്ക് സഹായമായി “വാണി”എത്തി,അതെ കര്‍ണാടക ആര്‍ ടി സി തങ്ങളുടെ വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് സംവിധാനമാണ് വാണി.ആദ്യമായാണ് സംസ്ഥാന  സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇങ്ങനെ ഒരു സംവിധാനം ഒരുക്കുന്നത്.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ഇന്ത്യന്‍ റെയില്‍വേ അവരുടെ ഐ.ആര്‍.സി.ടി.സി വെബ്സൈറ്റില്‍ “ദിശ” എന്നാ പേരില്‍ ഉള്ള ചാറ്റ് ബോട്ട് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

കാള്‍ സെന്റെര്‍ നമ്പരുകളില്‍ തിരക്കേറുമ്പോള്‍ സംശയ നിവാരണത്തിന് കാല താമസം വരാറുണ്ട്,ഇതിനു പകരം വാണി ചാറ്റ് ബോട്ടില്‍ സന്ദേശം നല്‍കിയാല്‍ സെകന്റുകല്‍ക്കുള്ളില്‍ മറുപടി ലഭിക്കും,ശബ്ധ സന്ദേശം അയക്കാനുള്ള സൌകര്യവും ഇതില്‍ ലഭ്യമാണ്.ടിക്കെറ്റ് ബുക്കിംഗ് സംബന്ധമായ വിവരങ്ങള്‍ റൂട്ട് മാറ്റം ,സമയ മാറ്റം തുടങ്ങിയ നിരവധി വിവരങ്ങള്‍ ഇതിലൂടെ അറിയാം.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൊരോവര്‍ എന്നാ സ്റ്റാര്‍ട്ട്‌ അപ്പ്‌ സംരംഭമാണ് ഇതിനുള്ള സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts