പാക് മോഡലിനെ കൊന്നത് സഹോദരനല്ലെന്ന് റിപ്പോർട്ട്

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ മോഡലും സോഷ്യൽ മീഡിയയിലെ താരവുമായ ഖൻ‌ദീൽ ബലോചിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്നും മറിച്ച് ബന്ധുക്കളാണെന്നും പാക്കിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തെ, ഖൻദീലിനെ കഴുത്തുഞെരിച്ചു കൊന്നതു താനാണെന്നു സഹോദരൻ മുഹമ്മദ് വസീം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ നുണ പരിശോധയിൽ ഖൻദീലിന്റെ കൈകളും കാലുകളും കൂട്ടിപ്പിടിക്കുകമാത്രമാണു വസീം ചെയ്തതെന്നും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത് ബന്ധു ഹഖ് ആണെന്നും മനസിലാക്കാൻ സാധിച്ചു. ഗുളിക കൊടുത്തു മയക്കിയശേഷമാണു കൊല നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഖൻദീലിന്റെ ബന്ധുവായ ഹഖ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

ഈ മാസം 15 നാണ് മുൾട്ടാനിലെ കരീമാബാദിലുള്ള കുടുംബവീട്ടിൽ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയിൽ ഖൻ‌ദീൽ ബലോചിനെ കണ്ടെത്തിയത്. ഖൻദീൽ മൂലം കുടുംബത്തിനു ചീത്തപ്പേരുണ്ടായെന്നും അവളെ കൊല്ലണമെന്നും വസീമിനോടു സൗദി അറേബ്യയിൽ താമസിക്കുന്ന സഹോദരൻ ആരിഫ് ഇടയ്ക്കിടെ പറയുമായിരുന്നു. ഇതേത്തുടർന്നാണു വസീമും ഹഖും ചേർന്നു ഖൻദീലിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു ഇരുവരും സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്.നുണ പരിശോധന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts