ബെംഗളൂരു : 33 വയസുകാരനായ ആർമി മേജറിനെ കാറിൽ നിന്നുംവലിച്ചിറക്കി മർദ്ദിച്ചു.എസ് സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോലോജിക്കു സമീപം കാഗ്ഗാദാസപുര മെയിൻ റോഡിലാണ് സംഭവം .ഹരിയാന രെജിസ്ട്രേഷനിലുള്ള തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന മേജറിനെ സൈഡിൽ എത്തിയ ഓട്ടോക്കാരൻ തുറിച്ചുനോക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം .തന്നെ തുറിച്ചു നോക്കിയവരുടെ ഫോട്ടോ എടുത്ത മേജറിന്റെ കാറിന്റെ വിൻഡ് ഷിൽഡ് നശിപ്പിച്ച ഇയാൾ കന്നടയിൽ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു .ഭാഷ മനസിലാകാത്ത മേജർ പോലീസിൽ പരാതി ചെയ്യുമെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കുകയും മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു .ഇത് കണ്ടു വഴിയേ പോയ സംഭവുമായി ബന്ധമില്ലാത്ത ചിലരും ഓട്ടോക്കാരന്റെ പക്ഷം ചേരുകയും ക്രൂരമായി മർദ്ദിക്കുകയും കാറ് നശിപ്പിക്കുന്നതിന് കൂട്ട് നീക്കുകയും ചെയ്തു .സ്പാനർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് മർദ്ദനം നടത്തിയത് .പുറകെ ഉണ്ടായിരുന്ന ടെക്കി മുരളി കാർത്തിക് എന്നയാൾ ആണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇയാൾ മർദ്ദനം തടയാൻ ശ്രമിക്കുകയും അക്രമികളിൽ നിന്ന് മേജറെ രക്ഷിക്കുകയും തുടർന്നു ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു . തുടർന്ന് ബൈപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു .40 ഓളം ആൾക്കാർ ഇത് കണ്ടു കൊണ്ട് നിന്നുവെങ്കിലും ആരും പ്രതികരിക്കാൻ തയാറായില്ല .കണ്ടു നിന്നവരുടെ നിർവികാരതയാണ് ഇത്രയും വലിയ അക്രമം നടത്താൻ അക്രമികൾക്ക് പ്രേരണയായത് എന്ന് മുരളി പറയുന്നു .
കേസ് രജിസ്റ്റർ ചെയ്യുകയും അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയും ചെയ്യുന്നു .മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് ഐ പി സി 324 പ്രകാരമുള്ള കേസാണ് ചാർജ് ചെയ്തിരിക്കുന്നത് .ബാംഗ്ലൂർ മിറർ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
Related posts
-
ബെംഗളൂരുവിൽ നാളെ 50-ലേറെ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും; ബനശങ്കരി, സുബ്രഹ്മണ്യപൂർ മേഖലകളിൽ തടസ്സം നേരിടും
ബെംഗളൂരു: അറ്റകുറ്റപ്പണികൾ കാരണം തലസ്ഥാന നഗരമായ ബെംഗളൂരുവിലെ അൻപതിലധികം പ്രദേശങ്ങളിൽ ഒക്ടോബർ... -
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ബെംഗളൂരു സ്വദേശികളായ അഞ്ച് പേർ ഉൾപ്പെടെ ആറ് പേർ മരിച്ചു.
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ... -
വിജയനഗര സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ അപകടത്തിലോ? ഹംപിയിൽ യുനെസ്കോ സംഘത്തിന്റെ നിർണായക പര്യടനം
ബെല്ലാരി: വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ...
