മൂന്നാം തരംഗഭീതി; പ്രതിദിന കോവിഡ് പരിശോധന ഉയർത്തി ചെന്നൈ.

COVID TESTING

ചെന്നൈ: കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) പ്രതിദിനം 22,000ൽ നിന്ന് 30,000 ആയി പരിശോധന വർധിപ്പിക്കും.

വാണിജ്യ സ്ഥാപനങ്ങൾ, അവരുടെ ഹോസ്റ്റലുകൾ, ബാങ്കുകൾ, റെസ്റ്റോറന്റുകൾ, സർക്കാർ, സ്വകാര്യ ഓഫീസുകൾ, തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ 15 ദിവസത്തിലൊരിക്കൽ ജീവനക്കാർക്കായി പരിശോധന നടത്തുമെന്ന് ജിസിസി കമ്മീഷണർ ഗഗൻ സിംഗ് ബേദി സർക്കുലർ പുറത്തിറക്കി.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ഇവിടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരും പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. ഇപ്പോൾ കൊറോണ വൈറസും ഒമൈക്രോൺ അണുബാധകളും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, കോവിഡ് -19 വാക്സിനേഷനാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നടപടിയെന്നും അതിനാൽ ഒരേസമയം പരിശോധനയും വാക്സിനേഷനും വേഗത്തിലാക്കാൻ ജിസിസി പദ്ധതിയിടുന്നതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

ജിസിസി 15 സ്ക്രീനിംഗ് സെന്ററുകൾ തുറന്നിയിട്ടുണ്ട്, അവിടെ കോവിഡ് -19 ബാധിച്ച വ്യക്തികൾക്കുള്ള പരിശോധന പ്രാഥമികമായി പരിശോധിക്കുകയും , തുടർന്ന് അടുത്ത ചികിത്സാ കോഴ്സിലേക്ക് നയിക്കുകയും ചെയ്യും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts