കാതുകൾക്ക് സംഗീതം പകർന്ന് കൊട്ടാരത്തിൽ പ്രതിദിന പോലീസ് ബാൻഡ്.

mysuru palace music band

മൈസൂരു: ദസറ സമയത്തോ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിന പരേഡുകൾ തുടങ്ങിയ പരിപാടികളിലോ ഏതെങ്കിലും വിവിഐപിയുടെയോ വിദേശ പ്രമുഖരുടെയോ സന്ദർശന വേളയിലോ മാത്രം ശ്രദ്ധ നേടുന്ന പ്രശസ്തമായ പോലീസ് ബാൻഡ് ഇനി മുതൽ മൈസൂർ കൊട്ടാരത്തിൽ നിത്യസംഭവമാകും. ഇപ്പോൾ മുതൽ, കാഴ്ചയിൽ ആകർഷകമായ യൂണിഫോം, തിളങ്ങുന്ന സംഗീതോപകരണങ്ങൾ കാതുകൾക്കും മനസ്സിനും കുളിർമ്മ നൽകുന്ന ബാൻഡ് പ്രകടനത്തോടുകൂടി ആളുകൾക്ക് സംഗീതം കേൾക്കാനാകും.

ദിവസേനയുള്ള പരിപാടിയുടെ ആദ്യ അവതരണം ഇന്നലെ വൈകുന്നേരമായിരുന്നു, കൂടാതെ ഇന്നലെ സമാപിച്ച ഫ്‌ളവർ ഷോ കാണാൻ വൻ ജനാവലിയാണ് എത്തിയത്. വിവിധ പ്രമുഖരുടെ സാന്നിധ്യത്തിൽ ഡെയിലി പെർഫോമൻസ് ഷെഡ്യൂളിന്റെ ഉദ്ഘാടനം ചെയ്തത് ജില്ലാ മന്ത്രി എസ്.ടി. സോമശേഖർ ആണ്. ദിവസവും വൈകുന്നേരം 5 മുതൽ 6 വരെയാണ് ബാൻഡ് അവതരിപ്പിക്കുന്നത്, അതിൽ കന്നഡ, ഇംഗ്ലീഷ് ബാൻഡുകlum ഉൾപ്പെടും.

മിക്ക ദിവസങ്ങളിലും മൈസൂരുവിലുള്ള നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ദൈനംദിന പ്രകടനത്തിന്റെ ഉദ്ദേശം. വിനോദസഞ്ചാരികൾക്ക് കൊട്ടാരം സന്ദർശിക്കുകായും, വൈകുന്നേരങ്ങളിൽ ഇത് ഒരു അധിക ആകർഷണമായിരിക്കുകായും ചെയ്യും. വിനോദസഞ്ചാരികൾ സീസണൽ സമയങ്ങളിൽ സന്ദർശനം നടത്തുമ്പോൾ പോലീസ് ബാൻഡ് പ്രകടനം ഉണ്ടാകണമെന്നില്ല അതുകൊണ്ടുതന്നെ ആ വിടവ് നികത്താൻ വേണ്ടിയും ബാൻഡിന്റെ പ്രത്യേകത നഷ്ടപ്പെടാതിരിക്കാനും വേണ്ടികൂടിയാണ് ഈ ദൈനംദിന ബാൻഡ് ആശയം ആരംഭിച്ചതെന്ന് , ”സോമശേഖർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us