ഡൽഹിയിൽ ‘വാരാന്ത്യ കർഫ്യു’ ഏർപ്പെടുത്തി.

Delhi Night curfew

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി. ലോക്ഡൗൺ ഏർപ്പെടുത്താതെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ.

രോഗവ്യാപന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്താനുള്ള തീരുമാനം. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യു.

  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ

പൊതുസ്ഥലങ്ങളിലെ തിരക്കു കുറയ്ക്കാൻ ഏർപ്പെടുത്തിയ നടപടി കർശനമായി നടപ്പാക്കാനാണു നിർദേശം. മുഖാവരണം ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ അവശ്യ സേവനങ്ങളെ വാരാന്ത്യ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us