പൊതു ഇടങ്ങളിലെ മൃഗബലിക്കും, കശാപ്പ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിക്കുന്നതിനും കർശന വിലക്കുമായി ഡൽഹി

ന്യൂഡൽഹി: പെരുന്നാൾ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുവിടങ്ങളിൽ മൃഗങ്ങളെ ബലി കഴിപ്പിക്കുന്നതും അവയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും നിരോധിച്ച് ഡൽഹി. പൊതു ശുചിത്വം നിലനിർത്താനും ആഘോഷങ്ങൾക്കിടയിലുള്ള വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനുമാണ് നടപടി. ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് വികസനമന്ത്രി കപിൽ മിശ്രയുടെ ഓഫീസ് അറിയിച്ചു. പശു, കാളക്കുട്ടികൾ, ഒട്ടകങ്ങൾ, മറ്റു മൃഗങ്ങൾ തുടങ്ങിയവയെയോ സംരക്ഷിത വിഭാഗത്തിൽ വരുന്ന മൃഗങ്ങളെയോ നിയമവിരുദ്ധായി കശാപ്പ് ചെയ്യരുതെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960ലെ ആക്ട്, മൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട 1978 ലെ ആക്ട്, കശാപ്പ്…

Read More

രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് കല്ലേറ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ പിറകിലെ ചില്ലുകള്‍ തകരുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ ര‌ഞ്ജൻ ചൗധരി വ്യക്തമാക്കി.

Read More

സോഫ്റ്റ് ഡ്രിങ്ക് പരസ്പരം വായിലേക്ക് ‘തുപ്പി’ നൽകി കമിതാക്കൾ; മെട്രോയിലെ വീഡിയോ വൈറൽ 

ദില്ലി: മെട്രോ ട്രെയിനിലെ കമിതാക്കളുടെ റീൽ വൈറൽ . ഓടുന്ന ട്രെയിനിനുള്ളിൽ കമിതാക്കൾ അടുത്തിഴപഴകുന്നതും സോഫ്റ്റ് ഡ്രിങ്ക് വായിലൊഴിച്ച് പരസ്പരം കൈമാറുന്നതുമായ വീഡിയോയാണ് വൈറലായത്. https://twitter.com/ShashikantY10/status/1711688980616675372?ref_src=twsrc%5Etfw നിരവധി പേർ വീഡിയോയെ വിമർശിച്ച് രംഗത്തെത്തി. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോയിൽ യുവതി ശീതളപാനീയം കുടിക്കുകയും തുടർന്ന് അവളുടെ വായിൽ നിന്ന് യുവാവിന്റെ വായയിലേക്ക് പകരുകയും ചെയ്തു. ആളുകളുടെ ശ്രദ്ധ നേടാനുള്ള ബോധപൂർവമായ ശ്രമമാണ് കമിതാക്കളുടേതെന്ന് കൂടുതൽ പേരും കുറ്റപ്പെടുത്തി. വീഡിയോ പ്രചരിച്ചതോടെ ഡൽഹി മെട്രോ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ…

Read More

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ പലയിടത്തും വൻ ഭൂനംചലനം. അയൽ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. അതിന്റെ ഭാഗമായി ഡൽഹിയിലും കാര്യമായ പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് 2.51 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. ഡൽഹിയിലെ പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായതിനെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴെയിറങ്ങി. ഡൽഹിയെ കൂടാതെ, ഉത്തർപ്രദേശിലെ ലഖ്‌നൗ, ഹാപൂർ, അന്റോഹ പതിപ്പും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Read More

സ്ത്രീയുടെ മൃതദേഹം വെട്ടി മുറിച്ച നിലയിൽ കണ്ടെത്തി 

ഡൽഹി: ഡൽഹിയിൽ റോഡിൽ വെട്ടിമുറിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡൽഹിയിൽ ഗീത കോളനി ഓവറിന് സമീപമാണ് ഇന്ന് രാവിലെയാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. രാവിലെ 9.15ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. ഫ്ലൈ ഓവറിന് സമീപം പല സ്ഥലത്തും മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തലയുള്ള ഏതാനും ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തുന്നതിന് ഫ്ലൈ ഓവറിന് സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പോലീസ് തെരച്ചിൽ തുടരുകയാണ്.

Read More

സംസ്ഥാന മന്ത്രിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ ഈ മാസം 21ന് ഡൽഹിക്ക് വിളിച്ചു. സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ആണ് ഇത് അറിയിച്ചത്. പാർട്ടിയുടെ ഉന്നത കേന്ദ്ര നേതാക്കളുമായുള്ള ചർച്ചക്കാണ് ഈ മീറ്റിംഗ്. സംസ്ഥാനത്തിൻ്റെ വിവിധ പദ്ധതികളുമായ് ബന്ധപെട്ട് ചില കേന്ദ്രമന്ത്രിമാരെയും സംഘം കാണും. മുഖ്യ മന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാൽ, മോദിയുമായുള്ള കൂട്ടിക്കാഴ്‌ച സംബന്ധിച് ശിവകുമാർ വ്യക്തമായി പ്രതികരിച്ചില്ല. നമ്മൾ ഒരു ഫെഡറൽ സംവിധാനത്തിൽ ആണ് ഉള്ളതൊന്നും എല്ലാവരും ഒരുമിച്ച് …

Read More

മന്ത്രിസഭാ വികസനം ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ 

ബെംഗളൂരു: മന്ത്രിസഭാ വികസനം, വകുപ്പു വിഭജനം എന്നിവ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ഇരുവരും ഇന്നു ചര്‍ച്ച നടത്തും. ഇരു നേതാക്കളും വെവ്വേറെയാണ് ഡല്‍ഹിക്കു പോയത്. മേയ് 20ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകള്‍ വിഭജിച്ചു നൽകിയിട്ടില്ല. മന്ത്രിസ്ഥാനത്തിനായി വിവിധ സമുദായങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്.

Read More

അടിവസ്ത്രം മാത്രം ധരിച്ച് മെട്രോയിൽ, യുവതിയുടെ വീഡിയോ വൈറൽ 

ഡൽഹി :മെട്രോയില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്ത യുവതിയുടെ വീഡിയോ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുകയാണ്. ഉള്‍വസ്ത്രവും മിനിസ്കേര്‍ട്ടും മാത്രം ധരിച്ച സ്ത്രീ മടിയില്‍ ബാഗുമായി മെട്രോ ട്രെയിനില്‍ ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. അല്‍പസമയത്തിനുശേഷം ഇവര്‍ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് എത്തി . ഇപ്പോഴിതാ, വിവാദത്തെ കുറിച്ച്‌ തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വൈറല്‍ വീഡിയോയിലെ യുവതി. റിഥം ചനാന എന്ന പത്തൊന്‍പതുകാരിയാണ് അടിവസ്ത്രം ധരിച്ച്‌ മെട്രോയില്‍ യാത്ര ചെയ്തത്.…

Read More

ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചു

ഡൽഹി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. ഞായറാഴ്ച രാത്രി അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുൻ കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ അന്പലം പോലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ടിടിയെ ഉടൻ പോലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പോലീസ് അറിയിച്ചു.

Read More

കോഴ ആരോപണം, ഡൽഹി ഉപമുഖ്യമന്ത്രി അറസ്റ്റിൽ 

മറ്റൊരു : ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയാക്കിയ സിസോദിയയെ കഴിഞ്ഞ ഒക്ടോബർ 17-നും ചോദ്യം ചെയ്‌തിരുന്നു. മദ്യവ്യാപാരികൾക്ക് ലൈസൻസ് കിട്ടാൻ 100 കോടി രൂപ കോഴ നൽകിയെന്നാണ് പ്രധാന ആരോപണം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി പാർട്ടിയെ തളർത്താൻ മോദി സർക്കാർ മദ്യനയം ആയുധമാക്കുന്നതിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റെന്ന ആക്ഷേപം ഉയരുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ…

Read More
Click Here to Follow Us