പൊതു ഇടങ്ങളിലെ മൃഗബലിക്കും, കശാപ്പ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിക്കുന്നതിനും കർശന വിലക്കുമായി ഡൽഹി

ന്യൂഡൽഹി: പെരുന്നാൾ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുവിടങ്ങളിൽ മൃഗങ്ങളെ ബലി കഴിപ്പിക്കുന്നതും അവയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും നിരോധിച്ച് ഡൽഹി.

പൊതു ശുചിത്വം നിലനിർത്താനും ആഘോഷങ്ങൾക്കിടയിലുള്ള വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനുമാണ് നടപടി.

ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് വികസനമന്ത്രി കപിൽ മിശ്രയുടെ ഓഫീസ് അറിയിച്ചു.

പശു, കാളക്കുട്ടികൾ, ഒട്ടകങ്ങൾ, മറ്റു മൃഗങ്ങൾ തുടങ്ങിയവയെയോ സംരക്ഷിത വിഭാഗത്തിൽ വരുന്ന മൃഗങ്ങളെയോ നിയമവിരുദ്ധായി കശാപ്പ് ചെയ്യരുതെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960ലെ ആക്ട്, മൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട 1978 ലെ ആക്ട്, കശാപ്പ് ശാലയുമായി ബന്ധപ്പെട്ട 2001ലെ ആക്ട്, 1991ലെ കാർഷിക കന്നുകാലി സംരക്ഷണ നിയമം, 2006ലെ ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് നിലവിലെ നോട്ടീസ് പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts