വയനാട് ചൂരൽമല ദുരന്തം; കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി

ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായ സഹോദരങ്ങളുടെ വിഷമ ഘട്ടങ്ങളിൽ കൈതാങ്ങായി ഓടി എത്തിയ കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ CMDRF ഫണ്ടിലേക്ക് കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ശ്രീ ഫിലിപ് കെ ജോർജ് കേരളത്തിന്റെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും നിലവിൽ മട്ടന്നൂർ എം എൽ എ യുമായ ശ്രീമതി കെ കെ ശൈലജ ടീച്ചറിന് കൈമാറി.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

കോവിഡ് ദുരന്തകാലത്തും cmdrf ലേക്ക് സംഭാവന നൽകിയ സംഘടന *കല സ്വാന്തനം* എന്ന ജനകീയ പദ്ധതിയിലൂടെ നിരവധി ജീവകാരുണ്യ പ്രാവർത്തനങ്ങളാണ് കേരളത്തിലും കർണാടകയിലുംസംഘടന നടത്തി വരുന്നത്.

പ്രസ്തുത ചടങ്ങിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഉമേഷ്‌, ബെംഗളൂരു ജില്ലാ സെക്രട്ടറിയേറ്റു അംഗം ലിംഗരാജ്, കലയുടെ വൈസ് പ്രസിഡന്റ്‌ കൊച്ചുമോൻ, കല ജോയിന്റ് സെക്രട്ടറി സുമേഷ് എന്നിവർ സന്നിഹിതരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
[masterslider id="10"]

Related posts