ബിഎംടിസി ബസ് ഇടിച്ച് ആന ചരിഞ്ഞു

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി ദേവിക റാണി റോറിച്ച് എസ്റ്റേറ്റിന് സമീപം കനകപുര റോഡിൽ (എൻഎച്ച് 209) ബിഎംടിസി ബസിൽ ഇടിച്ച് 20 വയസ്സ് പ്രായമുള്ള ആന ചരിഞ്ഞു. ബന്നാർഘട്ട നാഷണൽ പാർക്കിനെയും സാവനദുർഗയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം നടന്നത്. ശനിയാഴ്ച രാവിലെയാണ് അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ പാച്ചിഡെമിനെ മരിച്ച നിലയിൽ ആനയെ കണ്ടെത്തിയത്.

മജസ്റ്റിക് ബസ് ഡിപ്പോയിലേക്ക് പോവുകയായിരുന്ന ബസിൽ (നമ്പർ 213 എച്ച്) 12 യാത്രക്കാരണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ നാഗേന്ദ്രയുടെ കാലിന് പരിക്കെറ്റുണ്ട് എന്നാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാഗേന്ദ്ര അമിത വേഗത്തിലായിരുന്നു ബസ് ഓടിച്ചിരുന്നതെന്നും കൃത്യസമയത്ത് ബ്രേക്ക് ചവിട്ടാൻ സാധിച്ചില്ലെന്നും ദൃക്‌സാക്ഷികളും യാത്രക്കാരും പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ആന നിലത്ത് വീണെങ്കിലും എഴുന്നേറ്റ് റോഡ് മുറിച്ചുകടക്കുകയായിരുന്നു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

സംഭവത്തിൽ തലഘടാപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും വന്യജീവി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വനം വകുപ്പ് കേസെടുത്തട്ടുമുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ടതായി ബിഎംടിസി എംഡി അൻബുകുമാർ പറഞ്ഞു. കൂടാതെ ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts