ഒരു തെരുവ് മുഴുവൻ ചിത്രങ്ങളും ശിൽപ്പങ്ങളും;2 വർഷത്തിന് ശേഷം ചിത്രസന്തേ വീണ്ടും…

ബെംഗളൂരു : കോവിഡ് ഭീഷണി നില നിന്ന 2 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ന് നഗരത്തിൽ ചിത്ര സന്തേ(ചിത്ര ചന്ത) അരങ്ങേറുന്നു, കുമാര കൃപ റോഡിൽ നടക്കുന്ന സന്തേ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൽഘാടനം ചെയ്തു.

സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആസാദ് കി അമൃത് മഹോത്സവ് എന്ന പേരിൽ പ്രത്യേക ചിത്ര പ്രദർശനവും നടത്തുന്നുണ്ട്.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

നിരവധി കലാകാരൻമാരുടെ ചിത്രങ്ങളുടേയും ശിൽപ്പങ്ങളുടേയും പ്രദർശനവും വിൽപ്പനയും ചിത്ര സന്തേയിൽ നടക്കും. കോവിഡ് കാരണം കഴിഞ്ഞ വർഷം സന്തേ ഓൺലൈൻ ആയിരുന്നു.

രാത്രി 8 മണി വരെ കുമാര കൃപ റോഡിൽ ഗതാഗത നിരോധനം നിലവിലുണ്ട്.

https://chitrasanthe.art/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts