ഫുട്പാത്തുകളിൽ നിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്യണം: കർണാടക ഹൈക്കോടതി

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വൈദ്യുതാഘാതമേറ്റ് മരിച്ചയാളുടെ ഭാര്യയുടെ ഹർജിയെത്തുടർന്ന് ഫുട്പാത്തിൽ നിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്യാൻ ബെസ്കോമിനോട് ഉത്തരവിട്ട കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പൗരന്മാർക്ക് ആശ്വാസം.

2013-ൽ ചർച്ച് സ്ട്രീറ്റിൽ വൈദ്യുതാഘാതം മൂലം മരണപ്പെട്ട 37 വയസ്സുള്ള ഒരാൾ മുതൽ ഈ ആഴ്ച ആദ്യം മരണപ്പെട്ട അച്ഛനും മകളും ഉൾപ്പടെയുള്ള കണക്കുകൾ പ്രകാരം നഗരത്തിൽ വൈദ്യുതാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്‌കോം) അധികാരപരിധിയിൽ 2018 മുതൽ 300-ലധികം വൈദ്യുതാഘാതമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവിൽ ബെസ്‌കോം നഗരത്തിലെ നിരവധി ഫുട്‌പാത്തുകൾ സ്വതന്ത്രമാക്കികൊണ്ട് 3,194 ട്രാൻസ്‌ഫോർമറുകൾ മാറ്റിസ്ഥാപിക്കുകയും അടുത്ത രണ്ട് മാസത്തിനുള്ളിൽ 2,785 കൂടി നീക്കം ചെയ്യാൻ പദ്ധതിയിടുകയും ചെയ്തട്ടുണ്ട് കൂടാതെ 100-ലധികം ട്രാൻസ്ഫോർമറുകൾ പുതിയ സ്ഥലത്തേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ഫുട്‌പാത്തിൽ നിന്ന് ട്രാൻസ്‌ഫോർമറുകൾ മാറ്റാനുള്ള സമയപരിധി 2019 ആയി ഹൈക്കോടതി നിശ്ചയിച്ചിരുന്നുവെങ്കിലും ഫണ്ടിന്റെ ദൗർലഭ്യവും മറ്റ് സാങ്കേതിക വെല്ലുവിളികളും കാരണം 3,194 എണ്ണം മാത്രമാണ് ബെസ്‌കോമിന് നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.

ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് ഒരു വിദഗ്ധ സമിതി രൂപീകരിച്ച് ഒരു പുതിയ രൂപരേഖ തയ്യാറാക്കിയട്ടുണ്ട്. അതനുസരിച്ച്, ഭൂമിയിൽ നിന്ന് ഏഴടി ഉയരത്തിൽ ഒറ്റ-പോള സ്റ്റീൽ ഘടനയിൽ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും ആദ്യ ഘട്ടത്തിൽ ഫുട്‌പാത്തിൽ സ്ഥിതി ചെയ്യുന്ന 3,194 ട്രാൻസ്‌ഫോർമറുകൾ മാറ്റിയട്ടുണ്ടെന്നും, 2021-ൽ സമാനമായ ഒരു കേസിൽ, അപകടസാധ്യതയുള്ള ട്രാൻസ്‌ഫോർമറുകൾ കണ്ടെത്തി എത്രയും വേഗം മാറ്റാൻ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും ബെസ്‌കോം എഞ്ചിനീയർ വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us