മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് പഴക്കച്ചവടക്കാരൻ മരിച്ചു

ബെംഗളൂരു: ബുധനാഴ്ച വെസ്റ്റ് ഓഫ് ചോർഡ് റോഡിൽ പെയ്ത മഴയിൽ അഭയം പ്രാപിക്കുന്നതിനിടെ 21 കാരനായ വഴിയോര പഴക്കച്ചവടക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. അഞ്ചു വർഷത്തോളമായി കട്ട്‌ ഫ്രൂട്ട്‌സ് വിൽപന നടത്തുന്ന മങ്ങമ്മനപാളയ സ്വദേശി വസന്ത് ആണ് മരിച്ചത്. വസന്ത് തന്റെ ഉന്തുവണ്ടി ഒരു വൈദ്യുത തൂണിനടുത്താണ് നിർത്തിയിരുന്നത്. എന്നാൽ കനത്ത മഴയെത്തുടർന്ന് വൈദ്യുതി പൊട്ടിയ  വയർ പൊട്ടി കിടപ്പുണ്ടായിരുന്നു. അവിടെനിന്നാണ്  വൈദ്യുതാഘാതമേറ്റ്ത്. തുടർന്ന് വൈദ്യുതാഘാതമേറ്റ വസന്ത് അനങ്ങാതെ കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് ബെസ്‌കോമിലും പോലീസിലും വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇതേക്കുറിച്ച് പ്രതികരിക്കാൻ…

Read More

ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതിൽ കാലതാമസം; ബെസ്‌കോം എംഡിക്ക് കർണാടക ഹൈക്കോടതി സമൻസ്

ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തിൽ നിന്ന് ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതിൽ കാലതാമസം വരുത്തിയ ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) മാനേജിംഗ് ഡയറക്‌ടർക്ക് കർണാടക ഹൈക്കോടതി സമൻസ് അയച്ചു. ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് 2020-ൽ വിങ് കമാൻഡർ ജിബി അത്രി (റിട്ടയേർഡ്) സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് റിതു രാജു അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി മതിയായ സമയം അനുവദിച്ചിട്ടും, ഫുട്പാത്തിൽ നിന്ന് ട്രാൻസ്ഫോർമറുകൾ മാറ്റുന്നത് ഇതുവരെ ആരംഭിച്ചിട്ടില്ലന്നും ട്രാൻസ്ഫോമറുകൾ മാറ്റുന്നതിലെ കാലതാമസം…

Read More

ഫുട്പാത്തുകളിൽ നിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്യണം: കർണാടക ഹൈക്കോടതി

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വൈദ്യുതാഘാതമേറ്റ് മരിച്ചയാളുടെ ഭാര്യയുടെ ഹർജിയെത്തുടർന്ന് ഫുട്പാത്തിൽ നിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്യാൻ ബെസ്കോമിനോട് ഉത്തരവിട്ട കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പൗരന്മാർക്ക് ആശ്വാസം. 2013-ൽ ചർച്ച് സ്ട്രീറ്റിൽ വൈദ്യുതാഘാതം മൂലം മരണപ്പെട്ട 37 വയസ്സുള്ള ഒരാൾ മുതൽ ഈ ആഴ്ച ആദ്യം മരണപ്പെട്ട അച്ഛനും മകളും ഉൾപ്പടെയുള്ള കണക്കുകൾ പ്രകാരം നഗരത്തിൽ വൈദ്യുതാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്‌കോം) അധികാരപരിധിയിൽ 2018 മുതൽ 300-ലധികം വൈദ്യുതാഘാതമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ…

Read More
Click Here to Follow Us