ഈ വിഭാഗം സ്ത്രീധനമായി വധുവിന് നൽകുന്നത് പണമോ സ്വർണമോ അല്ല; മറിച്ച് ഉഗ്ര വിഷമുള്ള പാമ്പുകളെയാണ് ഇവർ നൽകുക!!! കാര്യം എന്തന്നല്ലേ??

സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും പെണ്‍മക്കള്‍ക്ക് വിവാഹസമ്മാനമായി സ്വർണവും പണവും നല്‍കുന്ന പതിവ് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

ഭർത്താവിന്റെ വീട്ടില്‍ പെണ്‍മക്കളുടെ ജീവിതം കൂടുതല്‍ സുഖകരവും ഭാവിയിലേക്കുളള കരുതല്‍ എന്ന നിലയിലുമാണ് രക്ഷിതാക്കള്‍ ഇത്തരത്തിലുളള സമ്മാനങ്ങള്‍ നല്‍കാറുളളത്.

ചിലർ സ്വർണത്തിനും പണത്തിനും പുറമേ കാറും വീടും വരെ സമ്മാനമായി നല്‍കാറുണ്ട്.

ഈ വ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നടന്നുവരുന്നുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള ആചാരങ്ങളും അനുഷ്ഠാനങ്ങളും പലസ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്.

മദ്ധ്യപ്രദേശിലെ ‘ഗോരിയ’ എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

ഈ വിഭാഗത്തിലുളളവർ പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി സ്വർണമോ പണമോ നല്‍കാറില്ല.

പകരം നല്‍കുന്നത് കൊടിയ വിഷമുളള 21 പാമ്പുകളെയാണ്.

വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്.

വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്പുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്.

ഗോരിയ വിഭാഗത്തെ സംബന്ധിച്ച്‌ വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്.

വധുവിന് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം.

അതിനാല്‍ത്തന്നെ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുകളെ പിടിക്കാനുളള പ്രവൃത്തികളിലേർപ്പെടുമെന്നും പറയപ്പെടുന്നു.

ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പ് പിടിത്തമാണ്.

അതിനാല്‍ത്തന്നെ പാമ്പുകള്‍ ഇവർക്ക് പ്രിയപ്പെട്ടതാണ്.

പിടിച്ച്‌ പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്പുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപ്പോയാലോ അപശകുനമായാണ് ഈ വിഭാഗം കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us