പ്രജ്വലിനെതിരെ നടക്കുന്നത് ഗൂഢാലോചന; പ്രചരിക്കുന്നത് വർഷങ്ങൾ പഴക്കമുള്ള വീഡിയോയെന്ന് എച്ച് ഡി രേവണ്ണ 

prajwal

ബെംഗളൂരു: തന്റെ മകനും ഹാസൻ എം.പിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ ഉയർന്നിട്ടുള്ള ലൈംഗികാക്ഷേപം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എം.എല്‍.എയും ജനതാദള്‍(എസ്) നേതാവുമായ എച്ച.ഡി.രേവണ്ണ.

പ്രജ്വല്‍ രേവണ്ണയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ നാലഞ്ച് കൊല്ലം പഴക്കമുള്ളവയാണെന്നും രേവണ്ണ കൂട്ടിച്ചേർത്തു.

എത്തരത്തിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എനിക്കറിയാം.

ഇതുകൊണ്ടൊന്നും ഭയന്ന് ഓടിപ്പോകുന്ന ഒരാളല്ല ഞാൻ.

4-5 കൊല്ലം പഴക്കമുള്ള ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടിരിക്കുന്നത്’, എച്ച്‌.ഡി. രേവണ്ണ പറഞ്ഞു.

പ്രജ്വല്‍ എന്തായാലും വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും തനിക്കെതിരേ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യാൻ പോകുന്ന കാര്യം പ്രജ്വലിന് അറിയില്ലായിരുന്നുവെന്നും രേവണ്ണ കൂട്ടിച്ചേർത്തു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

പ്രജ്വലിനെതിരെയുള്ള വീഡിയോകള്‍ വൻ വിവാദമായതിനേത്തുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചു.

തുടർന്ന് കേസില്‍ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു.

ഇതിനുപിന്നാലെ പ്രജ്വല്‍ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടക്കുകയും ചെയ്തിരുന്നു.

പ്രജ്വലിനെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഹൈക്കമാൻഡിന് വിട്ടതായി പ്രജ്വലിനെതിരേയുള്ള പാർട്ടി നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് രേവണ്ണ മറുപടി നല്‍കി.

പ്രജ്വലിന്റെ മുത്തച്ഛൻ കൂടിയായ എച്ച്‌.ഡി. ദേവഗൗഡ പ്രജ്വലിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തേക്കുമെന്ന റിപ്പോർട്ടുകള്‍ക്കു പിന്നാലെയായിരുന്നു രേവണ്ണയുടെ പ്രതികരണം.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

നിയമാനുസൃതമായിരിക്കും പ്രജ്വലിനെതിരേയുള്ള നടപടികളെന്ന് വ്യക്തമാക്കിയ രേവണ്ണ, വിഷയത്തില്‍ സംസ്ഥാനസർക്കാർ അന്വേഷണം നടത്തട്ടേയെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ 40 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ സിഐഡിയുടേയോ എസ്‌ഐടിയുടേയോ ആയി പലവിധ അന്വേഷണങ്ങള്‍ തങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും രേവണ്ണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts