ഈ വിഭാഗം സ്ത്രീധനമായി വധുവിന് നൽകുന്നത് പണമോ സ്വർണമോ അല്ല; മറിച്ച് ഉഗ്ര വിഷമുള്ള പാമ്പുകളെയാണ് ഇവർ നൽകുക!!! കാര്യം എന്തന്നല്ലേ??

സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും പെണ്‍മക്കള്‍ക്ക് വിവാഹസമ്മാനമായി സ്വർണവും പണവും നല്‍കുന്ന പതിവ് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടില്‍ പെണ്‍മക്കളുടെ ജീവിതം കൂടുതല്‍ സുഖകരവും ഭാവിയിലേക്കുളള കരുതല്‍ എന്ന നിലയിലുമാണ് രക്ഷിതാക്കള്‍ ഇത്തരത്തിലുളള സമ്മാനങ്ങള്‍ നല്‍കാറുളളത്. ചിലർ സ്വർണത്തിനും പണത്തിനും പുറമേ കാറും വീടും വരെ സമ്മാനമായി നല്‍കാറുണ്ട്. ഈ വ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നടന്നുവരുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള ആചാരങ്ങളും അനുഷ്ഠാനങ്ങളും പലസ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ ‘ഗോരിയ’ എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങളാണ്…

Read More

പ്രജ്വലിനെതിരെ നടക്കുന്നത് ഗൂഢാലോചന; പ്രചരിക്കുന്നത് വർഷങ്ങൾ പഴക്കമുള്ള വീഡിയോയെന്ന് എച്ച് ഡി രേവണ്ണ 

ബെംഗളൂരു: തന്റെ മകനും ഹാസൻ എം.പിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ ഉയർന്നിട്ടുള്ള ലൈംഗികാക്ഷേപം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എം.എല്‍.എയും ജനതാദള്‍(എസ്) നേതാവുമായ എച്ച.ഡി.രേവണ്ണ. പ്രജ്വല്‍ രേവണ്ണയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ നാലഞ്ച് കൊല്ലം പഴക്കമുള്ളവയാണെന്നും രേവണ്ണ കൂട്ടിച്ചേർത്തു. എത്തരത്തിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എനിക്കറിയാം. ഇതുകൊണ്ടൊന്നും ഭയന്ന് ഓടിപ്പോകുന്ന ഒരാളല്ല ഞാൻ. 4-5 കൊല്ലം പഴക്കമുള്ള ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടിരിക്കുന്നത്’, എച്ച്‌.ഡി. രേവണ്ണ പറഞ്ഞു. പ്രജ്വല്‍ എന്തായാലും വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും തനിക്കെതിരേ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യാൻ പോകുന്ന കാര്യം പ്രജ്വലിന് അറിയില്ലായിരുന്നുവെന്നും രേവണ്ണ കൂട്ടിച്ചേർത്തു. പ്രജ്വലിനെതിരെയുള്ള വീഡിയോകള്‍ വൻ വിവാദമായതിനേത്തുടർന്ന് സംസ്ഥാന…

Read More

ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു 

ചെറുതോണി: ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കല്‍ വിഷ്ണുവാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഭാര്യ ഇയാളില്‍ നിന്ന് അകന്നു കഴിയുകയാണ്. അതാണ് ആത്മഹത്യയ്ക്ക് കാരണമായത്. ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാള്‍ ഫെയ്‌സ്‌ബുക്ക്‌ ലൈവില്‍ വന്നത്. പിന്നീടുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് ആശങ്കയിലായ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയായിരുന്നു. കതക് തകർത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണുവിനെ ഫാനില്‍ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഡിറ്റിപിസിയുടെ കീഴിലെ പാർക്കില്‍ വാച്ച്‌മാനായി ജോലി ചെയ്യുകയായിരുന്നു.

Read More

പെൻഡ്രൈവിൽ 3000 ത്തോളം ലൈംഗിക വീഡിയോകൾ; വിവാദം ചൂടുപിടിക്കുന്നു 

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദം. എംപി കൂടിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകൽ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഇതിനിടെ…

Read More

അവധിക്കാല യാത്ര തിരക്ക്; ചില ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് നേരെത്തെ എത്തും; ചിലതിൽ അധിക കോച്ചുകൾ; പൂർണ വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) മേയ് 3 മുതൽ കന്യാകുമാരിയിൽ ഉച്ചകഴിഞ്ഞ് 2.50ന് എത്തും. നിലവിൽ 3.05നാണ് എത്തിയിരുന്നത്. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ല. കൂടാതെ വേനൽക്കാല തിരക്കിനെ തുടർന്ന് എസ്എംവിടി ബെംഗളൂരു–കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ (16319/ 16320) മേയ് 26 വരെ ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു.

Read More

നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായിരിക്കാൻ അർഹത ഇല്ല; സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : മംഗല്യസൂത്രത്തിന്റെയും വളയുടെയും കാര്യംപറഞ്ഞ് നടക്കുന്ന നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയായിരിക്കാൻ അർഹത നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ചിക്കോടി ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വന്ന് നുണ പ്രചരിപ്പിക്കുകയാണ് മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശിവജിയെയും കിട്ടൂർ ചെന്നമ്മറാണിയെയും കോൺഗ്രസ് അവഹേളിച്ചെന്ന മോദിയുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. കിട്ടൂർ റാണി ജയന്തി ആഘോഷത്തിന് തുടക്കമിട്ടത് കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ബെലഗാവിയിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പുറാലിയിലും മുഖ്യമന്ത്രി സംബന്ധിച്ചു. ബെലഗാവിയിലെ റാലിയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവരും…

Read More

ഭക്ഷ്യവിഷബാധ; പത്തുവയസിൽ താഴെയുള്ള രണ്ടുകുട്ടികൾ മരിച്ചു: 4 പേർ ഗുരുതരാവസ്ഥയിൽ

deadbody BABY

ബെംഗളൂരു : റായ്ചൂരുവിലെ വദലൂരുവിൽ വിഷം കലർന്നതെന്ന് സംശയിക്കുന്ന ഭക്ഷണംകഴിച്ച രണ്ടുകുട്ടികൾ മരിച്ചു. കമൽദിന്നി സ്വദേശികളായ ആരതി (ഏഴ്), പ്രിയങ്ക (ഒമ്പത്) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛൻ മാരുതി, അമ്മ ഹുസേനമ്മ, സഹോദരൻ ലക്കപ്പ, മുത്തച്ഛൻ ലക്ഷ്മണ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രദേശത്തെ ഇഷ്ടികനിർമാണ കമ്പനിയിലെ തൊഴിലാളികളാണ് മാരുതിയും ഹുസേനമ്മയും. ശനിയാഴ്ച രാത്രി കുടുംബം ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിനുശേഷം ഛർദ്ദിയും വയറുവേദയും അനുഭവപ്പെട്ട ഇവരെ സമീപവാസികളാണ് റായ്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് ആരതിയും…

Read More

കോൺഗ്രസ് നേതാവിന്റെ കാറിൽ നിന്ന് രേഖകളില്ലാതെ കടത്തിയ രണ്ടുകോടി രൂപ പിടികൂടി

ബെംഗളൂരു : കലബുറഗിയിൽ കോൺഗ്രസ് നേതാവിന്റെ കാറിൽനിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടുകോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെയാണ് മുൻ മേയറും കോൺഗ്രസ് നേതാവുമായ ശരൺ കുമാർ മോദിയുടെ കാറിൽനിന്ന് പണംപിടിച്ചെടുത്തത്. മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ അടുത്ത അനുയായിയാണ് ഇയാളെന്ന് ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് പണംകടത്തുന്നത് സംബന്ധിച്ചവിവരം ലഭിച്ചത്. തീവണ്ടിയിൽ പണമെത്തിക്കുന്നുണ്ടെന്നും റെയിൽവേ സ്റ്റേഷനിൽ വെച്ച് നേതാവിന്റെ കാറിലേക്ക് ഇത് മാറ്റുമെന്നുമായിരുന്നു വിവരം. ഇതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സമീപത്തെ…

Read More

സംസ്ഥാനത്ത്‌ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം; നഗരത്തിൽ ഇന്നും മോദിയുടെ റാലി നടക്കും; ഇന്നലെ മാത്രം നടന്നത് നാല് തിരഞ്ഞെടുപ്പ് റാലികൾ

ബെംഗളൂരു : കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ഒരാഴ്ചമാത്രം ശേഷിക്കെ വോട്ടർമാരുടെ മനസ്സുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തേരോട്ടം. ഞായറാഴ്ച നാല് വൻ തിരഞ്ഞെടുപ്പ് റാലികളാണ് മോദിക്കുവേണ്ടി ഒരുക്കിയത്. ബെലഗാവി, ഉത്തരകന്നഡ, ദാവണഗെരെ, ബല്ലാരി എന്നീ മണ്ഡലങ്ങളിലായിരുന്നു മോദി ആവേശത്തിരയിളക്കാനെത്തിയത്. ഇവയുൾപ്പെടെ 14 മണ്ഡലങ്ങളിൽ മേയ് ഏഴിനാണ് തിരഞ്ഞെടുപ്പ്. ബി.ജെ.പി.യിൽനിന്ന് കോൺഗ്രസിൽ പോയി മടങ്ങിയെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലമായ ബെലഗാവിയിലാണ് മോദി ആദ്യമെത്തിയത്. മുസ്‌ലിം പ്രീണനമാണ് കോൺഗ്രസ് നടത്തുന്നതെന്നാരോപിച്ച് ഹിന്ദുക്കളുടെ വികാരം ബി.ജെ.പി.ക്കനുകൂലമാക്കാനുള്ള ശ്രമമായിരുന്നു ബെലഗാവിയിൽ മോദിയുടെ പ്രസംഗത്തിൽ തെളിഞ്ഞു നിന്നത്. രാഹുൽ…

Read More

ആപ്പ് ഡയലര്‍;പുതിയ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചര്‍. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും.…

Read More
Click Here to Follow Us