കോൺഗ്രസ് നേതാവിന്റെ കാറിൽ നിന്ന് രേഖകളില്ലാതെ കടത്തിയ രണ്ടുകോടി രൂപ പിടികൂടി

ബെംഗളൂരു : കലബുറഗിയിൽ കോൺഗ്രസ് നേതാവിന്റെ കാറിൽനിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടുകോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

ശനിയാഴ്ച രാവിലെയാണ് മുൻ മേയറും കോൺഗ്രസ് നേതാവുമായ ശരൺ കുമാർ മോദിയുടെ കാറിൽനിന്ന് പണംപിടിച്ചെടുത്തത്.

മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ അടുത്ത അനുയായിയാണ് ഇയാളെന്ന് ആരോപണമുണ്ട്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് പണംകടത്തുന്നത് സംബന്ധിച്ചവിവരം ലഭിച്ചത്.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

തീവണ്ടിയിൽ പണമെത്തിക്കുന്നുണ്ടെന്നും റെയിൽവേ സ്റ്റേഷനിൽ വെച്ച് നേതാവിന്റെ കാറിലേക്ക് ഇത് മാറ്റുമെന്നുമായിരുന്നു വിവരം.

ഇതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു.

റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സമീപത്തെ പാർക്കിങ് സ്ഥലത്തുനിർത്തിയ വാഹനത്തിൽ പണം കണ്ടെത്തുകയായിരുന്നു. ഇതോടെ പണവും കാറും പിടിച്ചെടുത്തു.

ശരൺ കുമാർ മോദിയിൽനിന്ന് ആദായനികുതി വകുപ്പ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts