ഭക്ഷ്യവിഷബാധ; പത്തുവയസിൽ താഴെയുള്ള രണ്ടുകുട്ടികൾ മരിച്ചു: 4 പേർ ഗുരുതരാവസ്ഥയിൽ

deadbody BABY

ബെംഗളൂരു : റായ്ചൂരുവിലെ വദലൂരുവിൽ വിഷം കലർന്നതെന്ന് സംശയിക്കുന്ന ഭക്ഷണംകഴിച്ച രണ്ടുകുട്ടികൾ മരിച്ചു.

കമൽദിന്നി സ്വദേശികളായ ആരതി (ഏഴ്), പ്രിയങ്ക (ഒമ്പത്) എന്നിവരാണ് മരിച്ചത്.

കുട്ടികളുടെ അച്ഛൻ മാരുതി, അമ്മ ഹുസേനമ്മ, സഹോദരൻ ലക്കപ്പ, മുത്തച്ഛൻ ലക്ഷ്മണ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

പ്രദേശത്തെ ഇഷ്ടികനിർമാണ കമ്പനിയിലെ തൊഴിലാളികളാണ് മാരുതിയും ഹുസേനമ്മയും.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

ശനിയാഴ്ച രാത്രി കുടുംബം ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിനുശേഷം ഛർദ്ദിയും വയറുവേദയും അനുഭവപ്പെട്ട ഇവരെ സമീപവാസികളാണ് റായ്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചത്.

ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് ആരതിയും പ്രിയങ്കയും മരിച്ചത്.

ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിൽ വിഷം കലർന്നതാണോയെന്നും ആത്മഹത്യാശ്രമമാണോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ റായ്ചൂരു റൂറൽ പോലീസ് അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts