ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇന്നു മുതൽ ഏപ്രിൽ 7 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തലസ്ഥാനമായ ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും തീരദേശ മേഖലകളിലും വടക്കൻ കർണാടകയിലും മഴ ലഭിക്കുമെന്നാണ് പ്രവചനം.  10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, തുംകൂർ, ചിക്കബെല്ലാപൂർ, കോലാർ, ചാമരാജനഗർ, രാമനഗര ജില്ലകളിൽ ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകും. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

  സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്

കലബുറഗി, ധാർവാഡ്, ഗദഗ്, ശിവമോഗ, ഉഡുപ്പി, ചിക്കമംഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, കുടക്, ചാമരാജനഗർ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ ഈ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ കാലാവസ്ഥ:
അടുത്ത 48 മണിക്കൂർ ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. വൈകുന്നേരമോ രാത്രിയിലോ നഗരത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നഗരത്തിലെ പരമാവധി താപനില 33°C ഉം കുറഞ്ഞ താപനില 22°C ഉം ആയിരിക്കും.

  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ

ഉയർന്ന താപനില:
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് യാദ്ഗിറിലായിരിക്കും (37°C). ബെല്ലാരി, കലബുറഗി, ബാഗൽകോട്ട് എന്നിവിടങ്ങളിൽ താപനില 36°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം
[masterslider id="10"]

Related posts

Click Here to Follow Us