രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

അരനൂറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറഞ്ഞ് സിദ്ധാരമായ. രാഷ്ട്രീയം അടിമുടി അഴിമതിയായെന്ന് വിമർശിച്ചാണ് വിരമിക്കൽ പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്മാ മാറ്റിയതിൽ അതൃപ്തനായിരുന്ന സിദ്ധരാമയ്യ വിടവാങ്ങലിൽ ഇപ്പോഴത്തെ രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ചതും ശ്രദ്ധേയം.  കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഡി കെ ശിവകുമാറിനായി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ അന്ന് ഇത് നിരസിച്ചു. ഇപ്പോൾ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ സിന്ധരാമയ്യ…

Read More

റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ റെയിൽവേ പാളങ്ങൾക്ക് സമീപം നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാരും ദക്ഷിണ പശ്ചിമ റെയിൽവേയും. മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും (ജി.ബി.എ) റെയിൽവേയും കൈകോർത്ത് സംയുക്ത പരിശോധനകളും കർശന നിയമനടപടികളും നടപ്പിലാക്കാൻ തീരുമാനിച്ചു. കേന്ദ്രമന്ത്രി വി. സോമണ്ണയുടെ അധ്യക്ഷതയിൽ ജി.ബി.എ, റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുത്ത കോഓർഡിനേഷൻ യോഗത്തിലാണ് ഈ വിഷയം പ്രധാനമായും ചർച്ച ചെയ്തത്. തുടർന്ന് ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈറെ ഗൗഡയും വിഷയം വിലയിരുത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അന്തിമ തീരുമാനമെടുക്കുകയുമായിരുന്നു.…

Read More

ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

ബെം​ഗളൂരു: യാത്രക്കാരിയോട് അനാദരവായി പെരുമാറുകയും ലൈംഗികമായി അതിക്രമത്തിന് മുതിരുകയും ചെയ്ത യുവാവിനെ ബി.എം.ടി.സി (BMTC) ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് കൈകാര്യം ചെയ്തു. ഹെബ്ബാളിൽ നിന്ന് മാന്യത ടെക് പാർക്കിലേക്ക് പോവുകയായിരുന്ന ബസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. സമീപത്തിരുന്ന യാത്രക്കാരിയോട് യുവാവ് മോശമായി പെരുമാറുകയും ലൈംഗികമായി അതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി യുവാവിനെ ചോദ്യം ചെയ്യുകയും മുഖത്തടിക്കുകയും ചെയ്തു. ഇതോടെ സഹയാത്രികർ ഇടപെടുകയും ഇയാളെ മർദ്ദിക്കുകയുമായിരുന്നു. സ്ഥിതിഗതികൾ വഷളായതോടെ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും ബസ്…

Read More

ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

protest cockroach

ബെംഗളൂരു : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ബംഗളൂരു ഫ്രീഡം പാർക്കിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികളും പ്രക്ഷോഭകരും ഒത്തുചേർന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ളാദം പങ്കുവെച്ച പ്രതിഷേധക്കാർ, സർക്കാരിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളോടെ ഫ്രീഡം പാർക്കിനെ പ്രതിഷേധ കടലാക്കി മാറ്റി. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ നടൻ കിഷോർ വിദ്യാർത്ഥികളുടെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്തു. എന്നാൽ പ്രക്ഷോഭത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിക്രൂരമായ പോലീസതിക്രമങ്ങൾക്ക് ഇരയായ വിദ്യാർത്ഥികളുടെ ത്യാഗം നാം മറക്കരുത്. അറസ്റ്റിലായ…

Read More

ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

ബെംഗളൂരു : റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ബംഗളൂരുവിൽ ആരംഭിച്ച പ്രത്യേക ദൗത്യം താത്കാലികമായി നിർത്തിവച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സുരക്ഷിതമായ പാർക്കിങ് സ്ഥലങ്ങളില്ലാത്തതാണ് സിവിക് അധികൃതരെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പൊതുസ്ഥലങ്ങൾ കയ്യടക്കുന്നത് തടയാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും (ജി.ബി.എ) നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളും ചേർന്നാണ് ജൂലൈ 7 മുതൽ ഈ സംയുക്ത പരിശോധന ആരംഭിച്ചത്. മാസങ്ങളായി തെരുവുകളിലും കാൽനടപ്പാതകളിലും കിടക്കുന്ന ഇരുചക്രവാഹനങ്ങളും കാറുകളും കണ്ടെത്തി നോട്ടീസ് നൽകിയ ശേഷം ക്രെയിൻ ഉപയോഗിച്ച്…

Read More

പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

ബെംഗളൂരു: രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിരോധത്തിൽ പതിനാല് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബല്ലാപ്പൂർ ശാന്തിനഗർ സ്വദേശിയായ ഇമ്രാനാണ് സ്വന്തം കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്. ബുധനാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. കുടുംബം ഉറങ്ങിക്കിടക്കെ ക്രൂരത; തിരച്ചിലിനൊടുവിൽ ദാരുണാന്ത്യം ഇമ്രാൻ-മുസ്കാൻ ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്. രണ്ടാമതും പെൺകുഞ്ഞ് തന്നെ ജനിച്ചതിൽ ഇമ്രാൻ കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി വീട്ടിലുള്ള എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയം നോക്കി ഇമ്രാൻ കുഞ്ഞിനെയെടുത്ത്…

Read More

വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ബംഗളൂരു: നിർബന്ധിത വൈദ്യുതി അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ ലംഘിച്ച വൻകിട അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ടൗൺഷിപ്പ് പ്രൊജക്ടുകൾക്കുമെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. കെട്ടിട നിർമ്മാതാക്കൾ ആവശ്യത്തിന് വൈദ്യുതി സൗകര്യങ്ങളൊരുക്കാത്തത് നഗരത്തിലെ പൊതു വൈദ്യുതി വിതരണ ശൃംഖലയെ ബാധിക്കുന്നു എന്ന വിവിധ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ (ആർ.ഡബ്ല്യു.എ) പരാതിയെ തുടർന്നാണ് സർക്കാറിന്റെ ഈ കടുത്ത നീക്കം. സ്ഥിരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് മുൻപ് സ്വന്തമായി വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട സെൽഫ് എക്സിക്യൂഷൻ (എസ്.ഇ) പ്രൊജക്റ്റുകളുടെ ഡെവലപ്പർമാർക്കെതിരെ നടപടി സ്വീകരിക്കാൻ ഊർജ്ജ…

Read More

കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

ബെംഗളൂരു നഗരത്തിൽ കോഴി, ആട്ടിറച്ചി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന പുതിയ സംവിധാനമനുസരിച്ച്, ഇറച്ചിക്കടകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യത്തിന് കിലോയ്ക്ക് 5 രൂപ വീതം ഉപയോക്തൃ ഫീസ് നൽകണം. എന്നാൽ, അമിതമായ സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ഈ പുതിയ നിരക്ക് ചെറുകിട വ്യാപാരികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കിഴക്കൻ കോർപ്പറേഷൻ പരിധിയിലുള്ള മാർത്തഹള്ളി, ദൊഡ്ഡനെക്കുന്ദി വാർഡുകളിലാണ് പുതിയ ഫീസ് ഈടാക്കൽ ആദ്യഘട്ടത്തിൽ ആരംഭിച്ചിട്ടുള്ളത്. ഇവിടെയുള്ള…

Read More