ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

ബെം​ഗളൂരു: യാത്രക്കാരിയോട് അനാദരവായി പെരുമാറുകയും ലൈംഗികമായി അതിക്രമത്തിന് മുതിരുകയും ചെയ്ത യുവാവിനെ ബി.എം.ടി.സി (BMTC) ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് കൈകാര്യം ചെയ്തു. ഹെബ്ബാളിൽ നിന്ന് മാന്യത ടെക് പാർക്കിലേക്ക് പോവുകയായിരുന്ന ബസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം.

സമീപത്തിരുന്ന യാത്രക്കാരിയോട് യുവാവ് മോശമായി പെരുമാറുകയും ലൈംഗികമായി അതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി യുവാവിനെ ചോദ്യം ചെയ്യുകയും മുഖത്തടിക്കുകയും ചെയ്തു. ഇതോടെ സഹയാത്രികർ ഇടപെടുകയും ഇയാളെ മർദ്ദിക്കുകയുമായിരുന്നു.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

സ്ഥിതിഗതികൾ വഷളായതോടെ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും ബസ് ഡ്രൈവറും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞുനിർത്തി വീണ്ടും മർദ്ദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസിൽ പരാതിയോ കേസോ രജിസ്റ്റർ ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts