നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ

ആലപ്പുഴ: നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ലെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. 1956 നവംബര്‍ ഒന്നിനാണ് നവകേരളമുണ്ടായത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാര്‍ക്കുമില്ലെന്നും സുധാകരന്‍ പുന്നപ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പറഞ്ഞു. ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെടുത്തത് എന്തിനായിരുന്നു. ഇത്തരക്കാരെക്കൊണ്ടാണ് മന്ത്രിസഭ ഉണ്ടാക്കിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാന്‍ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഐഎമ്മിന് രണ്ടായി ചുരുങ്ങി. സജി…

Read More

അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ

കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ലെന്ന് ശിവകുമാർ പറഞ്ഞു. ഇത്തരക്കാർക്ക് ജനങ്ങളോട് എങ്ങനെ നീതി പുലർത്താനാവും എന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ ചരിത്രം ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം നടത്താതെ ബിജെപി, സിപിഎമ്മിനെ സഹായിക്കുകയാണെന്നും ഡി.കെ ശിവകുമാര്‍ മീഡിയവണിനോട് പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരം പിടിച്ച് സർക്കാരുണ്ടാക്കുമെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനൊത്ത തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞിരുന്ന 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകിയതായും, നാലര ലക്ഷം കുടുംബങ്ങൾക്ക്…

Read More

നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയേതായാലും സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കിടയിലും സംഘടനാപ്രവര്‍ത്തനങ്ങളിലുമുണ്ടാകും. ഇടതുരാഷ്ട്രീയത്തിന്റെ തുടര്‍ച്ചമാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോറ്റാല്‍ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞത്. അത്തരമൊരു തീരുമാനം അങ്ങേയ്ക്ക് എടുക്കാനാകുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല. ജനക്ഷേമവും വികസനവും ഒരുമിച്ചാണ് സഞ്ചരിച്ചത്. ജനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ജനക്ഷേമത്തിനും വികസനത്തിനും തടസമുണ്ടാകരുതെന്ന് 2021ല്‍ ജനം തീരുമാനിച്ചു. ആ തീരുമാനം ശരിയായോ എന്ന് പരിശോധിക്കാനാണ് ഈ തിരഞ്ഞെടുപ്പ്. 2021നേക്കാള്‍ കരുത്തോടെ എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കും. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്…

Read More

ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി

പത്തനംതിട്ട: കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂര്‍ച്ചാലിലാണ് യോഗം സംഘടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരം കടുപ്പമാണെന്നാണ് ചില സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണം മോഷ്ടിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കി വിശ്വാസം സംരക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Read More

ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്. നേരത്തെ ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇസ്രയേലിൽ ഏകദേശം 40,000ൽ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി അവിടെ നിന്ന് റോഡ് മാർഗം ഇസ്രയേലിലേക്ക് പോകേണ്ട…

Read More

സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

pamplani

കോഴിക്കോട്: സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സാധുവായ വിശദീകരണമൊന്നും നല്‍കാതെ സഭയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ബിഷപ്പ് പാംപ്ലാനി ആരോപിച്ചു. വിദേശ സംഭാവനകളുടെ പ്രാഥമിക ഗുണഭോക്താവ് പള്ളിയാണെന്ന ആരോപണം തെറ്റാണെന്നും, FCRA നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ബിഷപ്പ് ജോസഫ് പാംപ്ലാനി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

Read More

രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് ‘രാമായണം’ വൈറൽ!

കൊച്ചി: നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനിടെ, ചിത്രത്തിന്റെ ‘മോളിവുഡ് വേർഷൻ’ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മലയാളത്തിലെ പ്രിയ താരങ്ങളെ അണിനിരത്തി നിർമ്മിച്ച എഐ വീഡിയോയാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചാവിഷയം. ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയിൽ രാമനായി എത്തുന്നത് ദുൽഖർ സൽമാൻ ആണ്. ലക്ഷ്മണനായി ടൊവിനോ തോമസ് കൂടി എത്തിയതോടെ ആരാധകർ ആവേശത്തിലായി. സീതയായി ഐശ്വര്യ ലക്ഷ്മിയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു. വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് പൃഥ്വിരാജ് അവതരിപ്പിച്ച രാവണന്റെ വേഷമാണ്.…

Read More

ടിക്കറ്റ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്, പണം പോയത് ഇൻസ്റ്റാഗ്രാം ‘സൂപ്പർവൈസറുടെ’ കീശയിലേക്ക്; ബെംഗളൂരുവിൽ ടെക്കിക്ക് സംഭവിച്ചത്!

ബെംഗളൂരു: ഐ.പി.എൽ ആവേശം മുതലെടുത്ത് ഇൻസ്റ്റാഗ്രാം വഴി നടത്തിയ തട്ടിപ്പിൽ ബെംഗളൂരുവിലെ യുവ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് 1.46 ലക്ഷം രൂപ നഷ്ടമായി. ബി. നാരായണപുര സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് ടിക്കറ്റ് ചതിക്കുഴിയിൽ വീണത്. സംഭവത്തിൽ മഹാദേവപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വി.ഐ.പി വാഗ്ദാനവും വ്യാജ ഇമെയിലും എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടർ സീനിയർ സൂപ്പർവൈസർ സുമിത് ബിസ്വാൾ എന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ യുവാവിനെ സമീപിച്ചത്. ഞായറാഴ്ച നടക്കുന്ന ആർ.സി.ബി – സി.എസ്.കെ (RCB vs CSK) മത്സരത്തിന്റെ ടിക്കറ്റുകൾ നൽകാമെന്നായിരുന്നു വാഗ്ദാനം. വിശ്വാസം…

Read More

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ടെഹ്റാനിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല . ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്നും ആക്രമണം അഴിച്ചുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. ഷരീഫ് സർവകലാശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഷരീഫ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും ആക്രമണത്തിൽ കേടുപാടുകൾ…

Read More
Click Here to Follow Us