സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി

തൃശൂർ: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ദീർഘനാളത്തെ പ്രണയത്തിനും ലിവിങ് ടുഗെദർ ജീവിതത്തിനും ശേഷമാണ് ഇരുവരും ഔദ്യോഗികമായി ഒന്നായത്.

താലികെട്ടിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച താരങ്ങൾ തങ്ങൾക്കെതിരെ ഉയർന്ന ഗോസിപ്പുകൾക്കും വിമർശനങ്ങൾക്കും മറുപടി നൽകി. നടി വരദയുമായുള്ള ജിഷിന്റെ വിവാഹമോചനം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും, അമേയ കാരണമാണ് ജിഷിൻ വിവാഹമോചിതനായതെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്നും ഇരുവരും വ്യക്തമാക്കി. ‘കന്യാദാനം’ എന്ന സീരിയലിന്റെ സെറ്റിൽ വെച്ചുണ്ടായ സൌഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്ന് അമേയ പറഞ്ഞു. ജിഷിന്റെയും അമേയയുടെയും രണ്ടാം വിവാഹമാണിത്. ജിഷിന് ആദ്യ ബന്ധത്തിൽ ഒരു മകനും, അമേയയ്ക്ക് രണ്ട് മക്കളുമുണ്ട്.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

വിവാഹമോചനത്തിന് ശേഷമുള്ള കടുത്ത മാനസിക പ്രതിസന്ധികളിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും തന്നെ കൈപിടിച്ചുയർത്തിയത് അമേയയുടെ വരവാണെന്ന് ജിഷിൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. തങ്ങളെ ലക്ഷ്യം വെച്ച് ഉയർന്ന കല്ലേറുകളെയും വിമർശനങ്ങളെയും അവഗണിച്ചാണ് മുന്നോട്ട് പോകുന്നതെന്നും തകർന്നുപോയൊരു ജീവിതത്തിനാണ് താൻ കൂട്ടുനൽകിയതെന്നും അമേയയും വ്യക്തമാക്കി. കഴിഞ്ഞ പ്രണയദിനത്തിലാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വിവാഹിതരായ താരദമ്പതികൾക്ക് സോഷ്യൽ മീഡിയയിലൂടെ നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് ആശംസകൾ നേരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts