ഈ ദിവസം മുതൽ അന്യസംസ്ഥാനത്ത് നിന്ന് നഗരത്തിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ബെംഗളൂരു: ഏപ്രില്‍ ഒന്നു മുതല്‍ കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കി.

ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ: കെ സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വരും ദിവസങ്ങളില്‍ നഗരത്തില്‍ കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ബംഗളൂരുവിലെ 60 ശതമാനത്തിലധികം കേസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാരാണെന്നും നിരീക്ഷിച്ച ശേഷമാണ് നടപടി.

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ

എല്ലാവര്‍ക്കും ഏപ്രില്‍ 1 മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പരിശോധന കര്‍ശനമാക്കും.

കര്‍ണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയമം ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാദിനം: ബെംഗളൂരു - മൈസൂരു വന്ദേഭാരത് നിയന്ത്രിച്ച് പെൺകരുത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us