അത്തിബെലെ ചെക്ക് പോസ്റ്റിൽ കേരള വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു.

ബെംഗളൂരു: ദക്ഷിണ കേരളത്തിൽ നിന്ന് സേലം വഴി വരുന്നവർ തമിഴ്നാട് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന അത്തിബെലെയിൽ ഇന്നു മുതൽ കേരള റജിസ്ട്രേഷൻ വാഹനങ്ങളെ തടഞ്ഞു നിർത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി.

22 ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്നു മുതൽ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

ഇത് എഴുതിയിട്ടുള്ള ഒരു ബോർഡും പരിശോധനാ കൗണ്ടറിന് സമീപം സ്ഥാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ മുതലാണ് അതിർത്തി കടന്നെത്തുന്ന കേരള റെജിസ്‌ട്രേഷൻ വാഹനങ്ങൾ മാത്രം തടഞ്ഞ് നിർത്തിയുള്ള പരിശോധന ആരംഭിച്ചത്.

(ചിത്രങ്ങൾ ലിജോ ചീരൻ ജോസ് )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts