കർണാടകയിൽ ഇന്ന് 2523 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2523 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തൊട്ടാകെയുള്ള 2523 പുതിയ കോവിഡ് കേസുകളിൽ  1623 പുതിയ കോവിഡ് -19 കേസുകൾ ബെംഗളൂരു അർബനിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തു. 10 പേർ കോവിഡ് 19 ബാധിച് കർണാടകയിൽ ഇന്ന് മരണപ്പെട്ടു. ഇതിൽ 6 മരണങ്ങൾ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം പ്രതിദിന പോസിറ്റീവ് നിരക്കും സംസ്ഥാനത്ത് വർധിക്കുന്നുണ്ട് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനമായി ഇന്ന് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.08 ലക്ഷത്തിലധികം സാമ്പിളുകൾ സംസ്ഥാനത്ത് ടെസ്റ്റ് ചെയ്തു.

ഉഡുപ്പി (145), കലബുരഗി (100), മൈസുരു (89), ബിദാർ (78) എന്നിവയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട്ചെയ്ത മറ്റ് ജില്ലകൾ. അതേസമയം, 1192 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടി.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

കര്‍ണാടക കേരള ബെംഗളൂരു
ഇന്ന് ഡിസ്ചാര്‍ജ് 1192 1865 665
ആകെ ഡിസ്ചാര്‍ജ് 947781 1082668 405817
ഇന്നത്തെ കേസുകള്‍ 2523 1989 1623
ആകെ ആക്റ്റീവ് കേസുകള്‍ 18207 24380 12472
ഇന്ന് കോവിഡ് മരണം 10 12 6
ആകെ കോവിഡ് മരണം 12471 4539 4569
ആകെ പോസിറ്റീവ് കേസുകള്‍ 978478 1111600 422859
ടെസ്റ്റ്‌ പോസിറ്റിവിറ്റി 2.32% 3.9%
ഇന്നത്തെ പരിശോധനകൾ 108396 51027
ആകെ പരിശോധനകള്‍ 20782529 12861734
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us