ലോറിയും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : ചിക്കമഗളൂരുവിൽ ലോറിയും വാനും കൂട്ടിയിടിച്ച് വാനിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.

ചിത്രദുർഗ ഹൊലാൽകെരെയിലെ ചന്നപട്ടണ സ്വദേശി ഹംപയ്യ(65), കുടുംബാംഗങ്ങളായ പ്രേമ(58), മഞ്ജയ്യ(60), പ്രഭാകർ(45) എന്നിവരാണ് മരിച്ചത്.

മുദിഗെരെ താലൂക്കിലെ ബനകലിലാണ് അപകടം. ധർമസ്ഥല സന്ദർശിച്ചശേഷം തിരിച്ചുപോകുകയായിരുന്നു അപകടത്തിൽപ്പെട്ട കുടുംബം.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

വാനിലും തൊട്ടു പിറകിലുണ്ടായിരുന്ന കാറിലുമായി 16 പേരാണ് യാത്രാസംഘത്തിൽ ഉണ്ടായിരുന്നത്. ലോറി വാനിലിടിച്ചതിനെത്തുടർന്ന് പിന്നിൽ വന്ന കാറും വാനിൽ ഇടിച്ചു. വാനിൽ ഒമ്പതുപേരുണ്ടായിരുന്നു.

ഇതിൽ മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. കാറിൽ ഏഴ് പേരുണ്ടായിരുന്നു. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts