അത്താഴം വിളമ്പിയില്ല; അമ്മയെ യുവാവ് കെട്ടിത്തൂക്കി 

ഭോപ്പാല്‍: അത്താഴം വിളാമ്പത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കെട്ടിത്തൂക്കി.

മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.

65കാരിയായ ജീവാബായിയാണ് കൊല്ലപ്പെട്ടത്.

മകനാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് മലിയ ഭീല്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

അത്താഴം വിളമ്പുന്നതിനെച്ചൊല്ലി യുവാവ് അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതി അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് അച്ഛന്‍ ഇടപെടുകയും ഇതേ തുടര്‍ന്ന് യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

അച്ഛന്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മടങ്ങിയെത്തിയ മകന്‍ അമ്മയെ വടിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts