പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ജനക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു 

ബെംഗളൂരു: ചൂതുകളി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷൻ കത്തിച്ചു.

ദാവൻഗെരെയിലെ ചന്നഗിരി പോലീസ് സ്‌റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്‌തത്.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ശനിയാഴ്ചയാണ് ആദിലിനെ(30) പോലീസ് പിടികൂടിയത്.

സ്‌റ്റേഷനില്‍ വച്ച്‌ ഇയാള്‍ കുഴഞ്ഞുവീഴുകയും മരണപ്പെടുകയും ചെയ്‌തു.

യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും അതാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

എന്നാല്‍ കസ്റ്റഡിയില്‍ വച്ച്‌ മർദ്ദനമേറ്റാണ് ആദില്‍ മരിച്ചതെന്ന് കുടുംബം ആരോപിച്ചു.

പിന്നാലെ രോഷാകുലരായ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു.

കല്ലെറിയുകയും പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു.

യുവാവിന്റെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറുമെന്നും ദേവനഗിരി എസ്.പി ഉമപ്രശാന്ത് പറഞ്ഞു.

സ്ഥലത്ത് കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിച്ചു. സുരക്ഷ ശക്തമായി.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്നും മജിസ്‌ട്രേറ്റിന് മുമ്പില്‍ വച്ച്‌ മൃതദേഹം പരിശോധിക്കുമെന്നും എസ്.പി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
[masterslider id="10"]

Related posts