എട്ടുവർഷം മുമ്പ് വിദേശരാജ്യത്ത് മരിച്ച സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുമാരസ്വാമി

ബെംഗളൂരു : സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ എട്ടുവർഷം മുമ്പ് വിദേശരാജ്യത്ത് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.

മകന്റെ മരണത്തിൽ എന്തുകൊണ്ടാണ് അന്ന് അന്വേഷണത്തിന് ഉത്തരവിടാതിരുന്നതെന്നും എന്തിനാണത് മൂടിവെച്ചതെന്നും സിദ്ധരാമയ്യയോട് കുമാരസ്വാമി ചോദിച്ചു.

2016 ജൂലായ് 30-ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ബെൽജിയത്തിൽവെച്ചാണ് രാകേഷ് സിദ്ധരാമയ്യ മരിച്ചത്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ രാജ്യം വിട്ടത് മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുൾപ്പെടെയുള്ള കുടുംബാംങ്ങൾ അറിഞ്ഞുകൊണ്ടാണെന്ന് സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ഇതിനു പകരമായാണ് സിദ്ധരാമയ്യയുടെ മകന്റെ മരണം കുമാരസ്വാമി ചർച്ചയാക്കിയത്.

സിദ്ധരാമയ്യയുടെ മകനും വിദേശത്തുപോയെന്നു പറഞ്ഞ കുമാരസ്വാമി എന്തുപരിപാടിക്കാണ് മകൻ പോയതെന്ന് ചോദിച്ചു.

സിദ്ധരാമയ്യയുടെ അനുവാദത്തോടുകൂടിയായിരുന്നോ പോയതെന്നും ചോദിച്ചു. കൂടെ എത്രപേരുണ്ടായിരുന്നെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു.

കുമാരസ്വാമിയുടെ ചോദ്യങ്ങളെ സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. ‘രാകേഷ് മരിച്ചിട്ട് എട്ടുവർഷമായി. അതിപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത് കുമാരസ്വാമിയുടെ വിഡ്ഢിത്തമാണ്.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

അതും പ്രജ്ജ്വലിന്റെ കേസും തമ്മിൽ എന്തുബന്ധമാണെുള്ളത്.’-സിദ്ധരാമയ്യ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts