കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായ വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 51 ജീവനുകൾ

ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകത്തിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 51 ജീവനുകളെന്ന് എ.ഡി.ജി.പി.(ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ.

അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മരണനിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു. അധിക വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഭൂരിഭാഗം മരണങ്ങളുടെയും കാരണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ഹാസനിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ച വിവരം പങ്കുവെക്കുന്നതിനൊപ്പമാണ് അലോക് കുമാർ ഈ വിവരങ്ങളും അറിയിച്ചത്.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

വെള്ളിയാഴ്ച പുലർച്ചെ ഹാവേരിയിലെ റാണെബെന്നൂരിൽ തിരുപ്പതി തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പാലത്തിൽനിന്നുവീണ് നാലുപേർ മരിച്ചിരുന്നു.

അതേദിവസംതന്നെ ചിക്കമഗളൂരുവിൽ ലോറിയും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരും മരിച്ചിരുന്നു.

 

 

 

 

 

 

 

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
[masterslider id="10"]

Related posts