അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ ഫലം കാണുന്നില്ലന്ന ആരോപണം ശക്തം

ബെംഗളൂരു: കാലവർഷത്തിന് മുന്നേ അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ വേണ്ടത്ര ഫലം കാണുന്നില്ല.

ഒരു പരിധിക്കപ്പുറം അടിപ്പാതകളിൽ ജലം ഉയർന്നാൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടയുകയേ നിലവിൽ നിവൃത്തിയുള്ളൂ.

കഴിഞ്ഞ ദിവസത്തെ മഴയിൽ തന്നെ നഗരത്തിലെ പ്രധാന റോഡുകളിലെ അടിപ്പാതകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ബിബിഎംപി പരിധിയിലുള്ള 71 അടിപ്പാതകളിൽ 18 എണ്ണം റെയിൽവേ അടിപ്പാതകളാണ്.വെള്ളം ഒലിച്ചുപോകാനുള്ള ഓവുചാലുകളിൽ ചെളി നിറയുന്നതോടെ നിമിഷ നേരം കൊണ്ട് അടിപ്പാതകൾ മുങ്ങും.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

കഴിഞ്ഞ വർഷം മേയ് 21ന് വിധാൻസൗധയ്ക്ക് സമീപം കെആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഐടി ജീവനക്കാരി മരിച്ചിരുന്നു.

ഇതിനു ശേഷമാണ് അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാൻ ബിബിഎംപി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‌സി) സഹായം തേടിയത്.

അടിപ്പാതകളുടെ രൂപഘടന ഉൾപ്പെടെ മാറ്റാനുള്ള നിർദേശം ഐഐഎസ്‌സി നൽകിയിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ പ്രതിസന്ധിയായതോടെ തുടർ നടപടികൾ ഉണ്ടായില്ല.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts