ഒരു കുടുംബത്തിലെ ആറുപേർ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചു

ബെംഗളൂരു : ഹാസനിൽ കാർ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് ഒരുകുട്ടിയുൾപ്പെടെ കുടുംബത്തിലെ ആറുപേർ മരിച്ചു.

ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി സ്വദേശികളായ നാരായണസ്വാമി (50), സുനന്ദ (40), രവികുമാർ(30), നേത്ര (25), ചേതൻ(ഏഴ്), ഗുണശേഖർ(28) എന്നിവരാണ് മരിച്ചത്.

ദേശീയപാത 75-ൽ ഹാസൻ ടൗണിനു സമീപം ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

മംഗളൂരുവിലെ ബന്ധുവീട്ടിൽപോയി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡിനു നടുവിലെ മീഡിയൻ മറികടന്ന് എതിർവശത്തുനിന്ന് വരുകയായിരുന്ന കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാർ പൂർണമായും തകർന്നു. ആറുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കാറിന്റെ അധികവേഗമാണ് അപകടത്തിനു കാരണമായതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

മൃതദേഹങ്ങൾ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. ഹാസൻ ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts