കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: ദർഗ സന്ദർശനത്തിനെത്തിയ തീർത്ഥാടകർ കാവേരി നദിയിൽ മുങ്ങിമരിച്ചു. മൈസൂരു ജില്ലയിലെ കെ.ആർ. നഗറിലെ അർകേശ്വര ക്ഷേത്രത്തിന് സമീപം ഞായറാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഉറൂസ് ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ എട്ടംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറുപേർ മരണപ്പെടുകയും രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു.

ബെംഗളൂരു സ്വദേശികളായ യാസിൻ (23), ഹൈമ (13), ഊട്ടി സ്വദേശിനി സയ്യിദ് ഫാത്തിമ (38), മൈസൂർ സ്വദേശികളായ നേഹ (20), ഉമർ (7), ആഫിയ (20) എന്നിവരാണ് മരിച്ചത്. ഉറൂസ് പ്രമാണിച്ച് ബാംഗ്ലൂർ, ഊട്ടി എന്നിവിടങ്ങളിൽ നിന്ന് നിരവധി പേർ ദർഗയിൽ എത്തിയിരുന്നു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഇതിനിടെ അർകേശ്വര ക്ഷേത്രത്തിനടുത്തുള്ള നദിയിൽ കുളിക്കാനിറങ്ങിയ എട്ടംഗ സംഘം ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടനടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ മാത്രമേ ജീവനോടെ കരയ്ക്കെത്തിക്കാനായുള്ളൂ.

സംഭവസ്ഥലത്തെത്തിയ കെ.ആർ. നഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ നിലവിൽ ചികിത്സയിലാണ്.

മുഖ്യമന്ത്രി അനുശോചിച്ചു; 5 ലക്ഷം രൂപ ധനസഹായം

ദുരന്തത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ചികിത്സയിലുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സ് (ട്വിറ്റർ) സന്ദേശത്തിലൂടെ കുറിച്ചു. വിയോഗം താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്ക് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
[masterslider id="10"]

Related posts