വിവാഹം ഒരു ‘ബിസിനസ്’; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ

ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി യുവതികളെ വഞ്ചിച്ച് വിവാഹം കഴിക്കുകയും ബന്ധങ്ങളെ വെറുമൊരു കച്ചവടമായി കാണുകയും ചെയ്ത സ്വകാര്യ കമ്പനിയിലെ എൻജിനീയർക്കെതിരെ പോലീസ് കേസെടുത്തു. തുമകുരു ചിക്കനായകനഹള്ളി സ്വദേശിയായ രവി എന്ന മുപ്പതുകാരനാണ് ഒന്നിലധികം സ്ത്രീകളെ തട്ടിപ്പിനിരയാക്കിയത്. താൻ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുകയും മറ്റൊരാളുമായി വിവാഹനിശ്ചയം നടത്തുകയും ചെയ്ത ഇയാൾ ഇപ്പോൾ ഒളിവിലാണ്.

രവിയുടെ ആദ്യ ഭാര്യ നൽകിയ പരാതിയെത്തുടർന്നാണ് ജിഗാനി പോലീസ് വഞ്ചനാക്കുറ്റത്തിനും ബഹുഭാര്യത്വത്തിനും കേസ് രജിസ്റ്റർ ചെയ്തത്. 2024 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതായി പരാതിയിൽ പറയുന്നു. മറ്റ് സ്ത്രീകളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുക, അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യങ്ങളിലേക്ക് ഭാര്യയെ നിർബന്ധിച്ച് തള്ളിയിടുക, സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാൻ സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ രീതികൾ. കൂടാതെ ഭാര്യ ഗർഭിണിയായിരിക്കെ തന്നെ ഇയാൾ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയും മറ്റൊരു വധുവിനായി തിരച്ചിൽ നടത്തുകയും ചെയ്തു.

2024 ഒക്ടോബറിൽ താൻ അവിവാഹിതനാണെന്ന് നുണ പറഞ്ഞ് രവി മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. എന്നാൽ ആദ്യ ഭാര്യ ഈ വിവരം അറിഞ്ഞ് വധുവിന്റെ വീട്ടുകാരെ അറിയിച്ചതോടെ തട്ടിപ്പ് പുറത്തായി. രവിയുടെ വീട്ടിലെത്തിയ വധുവിന്റെ ബന്ധുക്കൾ ഇയാളെ കൈകാര്യം ചെയ്തു. എന്നാൽ ഈ സംഭവത്തിന് ശേഷവും ഇയാൾ തന്റെ തട്ടിപ്പ് തുടർന്നു. 2025 ഡിസംബറിൽ പഴയ കാര്യങ്ങൾ മറച്ചുവെച്ച് ഇയാൾ രണ്ടാമതൊരു വിവാഹം കൂടി കഴിച്ചു. വിവരമറിഞ്ഞെത്തിയ ആദ്യ ഭാര്യയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി മർദ്ദിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇയാൾക്കായി തെരച്ചിൽ തുടരുന്നതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts