മൈസൂരു – കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം

ബെംഗളൂരു: കര്‍ണാടക ആര്‍ടിസി മൈസൂരുവില്‍ നിന്നു കോട്ടയത്തേക്കു പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിച്ചു.

വൈകിട്ട് 6.30നു മൈസൂരുവില്‍ നിന്നു പുറപ്പെട്ടു ബത്തേരി, കോഴിക്കോട്, തൃശൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴവഴി രാവിലെ 5.15നു കോട്ടയത്തെത്തും.

കോട്ടയത്തു നിന്നു രാത്രി 8.30നു പുറപ്പെട്ടു രാവിലെ 7.30നു മൈസൂരുവിലെത്തും. 1,150 രൂപയാണു ടിക്കറ്റ് ചാര്‍ജ്. നിലവില്‍ മൈസൂരുവില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് കര്‍ണാടക ആര്‍ടിസി സര്‍വീസുകളുണ്ട്.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

തിരുവനന്തപുരത്തേക്കുള്ള വാരാന്ത്യ സര്‍വീസ് ഗൂഡല്ലൂര്‍, നിലമ്പൂര്‍ വഴിയാണ് ഓടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts