കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികൾക്കെതിരെ ആഡംബര കാർ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച ബിസിനസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ അഖിൽ ഹേമാദ്രി ആണ് കോടികൾ വിലമതിക്കുന്ന തന്റെ ‘പോർഷെ’ കാർ കുഴിയടയ്ക്കാനായി ഉപയോഗിച്ച് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചത്.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അഖിൽ ഈ വീഡിയോ പങ്കുവെച്ചത്. ആഡംബര കാറിൽ റോഡിലെ കുഴിക്ക് സമീപം എത്തിയ അദ്ദേഹം, കാറിനുള്ളിൽ നിന്ന് സിമന്റും മറ്റ് നിർമ്മാണ സാമഗ്രികളും പുറത്തെടുത്തു. തുടർന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പോർഷെ കാറിന്റെ മുൻവശത്തെ ബോണറ്റ് സിമന്റ് മിശ്രിതം തയ്യാറാക്കാനുള്ള വേദിയായി ഉപയോഗിക്കുകയായിരുന്നു. ബോണറ്റിൽ സിമന്റും വെള്ളവും ചേർത്ത് മിക്സ് ചെയ്ത ശേഷം അദ്ദേഹം സ്വയം കുഴി നികത്തി.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത് എല്ലാ കാര്യങ്ങൾക്കും സർക്കാരിനെ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്നും പൊതുമുതൽ സംരക്ഷിക്കുന്നതിൽ പൗരന്മാർക്കും പങ്കുണ്ടെന്നും അദ്ദേഹം വീഡിയോയോടൊപ്പം കുറിച്ചു. നഗരത്തിലെ തകർന്ന റോഡുകൾക്കെതിരെയുള്ള സൃഷ്ടിപരമായ പ്രതിഷേധമാണിതെന്നാണ് ഒരു വിഭാഗം ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ആഡംബര കാറിന്റെ ബോണറ്റിൽ സിമന്റ് കലർത്തുന്നത് കേവലം പ്രശസ്തിക്ക് വേണ്ടിയുള്ള നാടകമാണെന്ന് വിമർശിക്കുന്നവരും കുറവല്ല. എന്തായാലും ബെംഗളൂരുവിലെ കുഴികളെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വീഡിയോ വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts