മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹർഷ ഗുപ്തയ്ക്ക് സ്ഥലംമാറ്റം; പ്രതിഷേധം ശക്തം

ബെംഗളൂരു : കർണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ ഗുപ്തയെ സ്ഥാനത്തുനിന്ന് മാറ്റിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. 26 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത് മുപ്പതാം തവണയാണ് അദ്ദേഹം സ്ഥലംമാറ്റപ്പെടുന്നത്. പുതിയ നിയമനം നൽകാതെയാണ് അദ്ദേഹത്തെ നിലവിലെ സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പുതിയ നിയമനം നൽകാതെ ഒരു ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റരുതെന്ന് ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഹർഷ ഗുപ്തയുടെ കാര്യത്തിൽ ഈ നിർദ്ദേശം ലംഘിക്കപ്പെട്ടത് ഐ.എ.എസ് വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ സ്ഥലംമാറ്റത്തിന് സുതാര്യമായ സംവിധാനവും കൗൺസിലിംഗും ഏർപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനോട് സർക്കാർ കാണിക്കുന്ന നീതിയാണിതെന്ന് പലരും സമൂഹമാധ്യമങ്ങളിൽ വിമർശിച്ചു. ആരോഗ്യവകുപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഉദ്യോഗസ്ഥനെ പുതിയ നിയമനം പോലും നൽകാതെ മാറ്റിയതിനെതിരെ പ്രമുഖ എഴുത്തുകാരൻ കുച്ചംഗി പ്രസന്ന ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഭരണകൂടത്തിന്റെ ഈ നീക്കം സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts